1 GBP =
breaking news

നോ ഡീൽ ബ്രെക്സിറ്റ്‌- കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു; തെരേസാ മേയുടെ അവസാന വട്ട ശ്രമവും പരാജയപ്പെട്ടു

നോ ഡീൽ ബ്രെക്സിറ്റ്‌- കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു; തെരേസാ മേയുടെ അവസാന വട്ട ശ്രമവും പരാജയപ്പെട്ടു

ലണ്ടൻ: നാടകീയ മുഹൂർത്തങ്ങൾക്കാണ് പാർലമെന്റ് ഇന്നലെ സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി തെരേസാ മെയ് അവതരിപ്പിച്ച പരിഷ്ക്കരിച്ച ബ്രെക്സിറ്റ്‌ കരാർ എം പിമാർ പരാജയപ്പെടുത്തിയതോടെ ബ്രിട്ടൻ കരാറുകളൊന്നുമില്ലാതെ യൂറോപ്യൻ യൂണിയന് പുറത്തേക്ക് പോകുമെന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. 149 വോട്ടിനാണ് എംപിമാർ മേയുടെ ബ്രെക്സിറ്റ്‌ കരാർ പരാജയപ്പെടുത്തിയത്. നേരത്തെ പോലെ ടോറി വിമത എംപിമാരും ടിയുപി എംപിമാരും പ്രതിപക്ഷത്തോടൊപ്പം ചേർന്നാണ് വോട്ടിനിട്ട് പരാജയപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം സ്ടാൽസ്ബർഗിൽ യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ജങ്കാറുമായി നടന്ന ചർച്ചകളിൽ നിയമാനുസൃതമായ തരത്തിൽ ഭേദഗതികളോടെ അവതരിപ്പിച്ച ബ്രെക്സിറ്റ്‌ കരാർ അംഗീകരിച്ചിരുന്നു. എന്നാൽ മെയ്ക്ക് മൂന്നാമതൊരു അവസരം നൽകില്ലെന്നും ജങ്കാർ പറഞ്ഞിരുന്നു. എന്നാൽ പാർലമെന്റിൽ മേയുടെ കരാർ എംപിമാർ തള്ളിയതോടെ നോ ഡീൽ ബ്രെക്സിറ്റ്‌ സാധ്യമാകുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. നോ ഡീൽ ബ്രെക്സിറ്റ്‌ സാധ്യത മുന്നിൽക്കണ്ട് പാർലമെന്റിൽ ഇറക്കുമതി തീരുവകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ഇന്ന് അവതരിപ്പിക്കും. ഐറിഷ് അതിർത്തി വിഷയങ്ങളിൽ എടുക്കേണ്ട നിലപാടുകൾ ചർച്ചയാകുമെങ്കിലും ഗുഡ് ഫ്രൈഡേ എഗ്രിമെന്റ് മാനിച്ചു കൊണ്ടുള്ളതാകും ചർച്ചകളെന്ന് മെയ് വ്യക്തമാക്കി.

അതേസമയം ആർട്ടിക്കിൾ 50 പ്രകാരം ബ്രെക്സിറ്റ്‌ നീട്ടിവയ്ക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലും വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന.

​മു​മ്പ്​ പാ​ർ​ല​മ​​​െൻറ്​ ത​ള്ളി​യ ക​രാ​റി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ഇ​ത്ത​വ​ണ അ​വ​ത​രി​പ്പി​ച്ച​ത്. ജ​നു​വ​രി​യി​ൽ 230 വോ​ട്ടി​​​​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ എം.​പി​മാ​ർ ക​രാ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​തി​നു​ശേ​ഷം മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ഒ​രി​ക്ക​ൽ​ക്കൂ​ടി ക​രാ​ർ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം മേ​യ്​ സ​ർ​ക്കാ​റി​ന്​ ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ബ്രെക്​സിറ്റ്​​ പ്ര​ഖ്യാ​പി​ച്ച​തു മു​ത​ൽ മേ​യ്​ സ​ർ​ക്കാ​ർ യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യി (ഇ.​യു) ന​ട​ത്തി​വ​രു​ന്ന ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണ്​ ക​രാ​ർ.

2016 ജൂണിൽ നടന്ന ഹിതപരിശോധനയുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടൻ​ യൂറോപ്യൻ യൂണിയൻ വിടാൻ തീരുമാനിച്ചത്. കരാർ പാ​ർ​ല​മ​​​െൻറ്​ ത​ള്ളിയ സാഹചര്യത്തിൽ ഇൗ ​മാ​സം 29ന്​ ​ബ്രി​ട്ട​ൻ പി​ൻ​വാ​ങ്ങ​ൽ ഉ​ട​മ്പ​ടി​യി​ല്ലാ​തെ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടും. ക​രാ​ർ പാ​സാ​വു​ക​യാ​യിരുന്നെ​ങ്കി​ൽ 29ന്​ ​ത​ന്നെ ബ്രി​ട്ട​ൻ സാ​േ​ങ്ക​തി​ക​മാ​യി യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടു​മെ​ങ്കി​ലും 2020 ഡി​സം​ബ​ർ വ​രെ നി​ല​വി​ലെ അ​വ​സ്ഥ തു​ട​രാമായിരുന്നു. ബ്രി​ട്ട​നും ഇ.​യു​വി​നു​മി​ട​യി​ൽ സ്ഥി​രം വ്യാ​പാ​ര ഉ​ട​മ്പ​ടി രൂ​പ​പ്പെ​ടു​ന്ന​തി​നു​ള്ള സാ​വ​കാ​ശം ല​ഭി​ക്കു​ക​യും ചെ​യ്യുമായിരുന്നു. കരാർ തള്ളിയതോടെ ഇൗ സാഹചര്യം ഇല്ലാതായി. ​

Post Your Comments Here ( Click here for malayalam )

Press Esc to close
show more