1 GBP = 103.12

നോ ഡീൽ ബ്രെക്സിറ്റ്‌ ബ്രിട്ടനെ പത്ത് വർഷത്തേക്ക് പുറകോട്ടടിക്കും; ചാൻസലറുടെ മുന്നറിയിപ്പ്

നോ ഡീൽ ബ്രെക്സിറ്റ്‌ ബ്രിട്ടനെ പത്ത് വർഷത്തേക്ക് പുറകോട്ടടിക്കും; ചാൻസലറുടെ മുന്നറിയിപ്പ്

ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക് പോകുന്നത് ഡീലുകൾ ഇല്ലാതെയാണെങ്കിൽ ബ്രിട്ടന്റെ സമ്പത്ഘടനയ്ക്ക് കാര്യമായ ക്ഷതം സംഭവിക്കുമെന്ന് ചാൻസലർ ഫിലിപ്പ് ഹാമാൻഡ്. ബ്രിട്ടനെ പത്ത് വർഷത്തേക്ക് പുറകിലാക്കുമെന്ന് ചാൻസലർ മുന്നറിയിപ്പ് നൽകുന്നു.

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുകയാണെങ്കിൽ നമ്മുടെ യൂറോപ്യൻ അയൽരാജ്യങ്ങളുമായി വളരെ അടുപ്പവും ശാശ്വതവുമായ ഒരു പങ്കാളിത്തം ഉറപ്പാക്കണം. അത് അനിവാര്യമാണെന്ന് അദ്ദേഹം പറയുന്നു. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് നൽകിയ മുന്നറിയിപ്പ് അവഗണിക്കാനാവില്ലെന്ന് ചാൻസലർ കൂട്ടിച്ചേർത്തു. നോ ഡീൽ ബ്രെക്സിറ്റ്‌ ബ്രിട്ടന്റെ സാമ്പത്തിക രംഗം തകിടം മറിക്കുമെന്ന് നേരത്തേ ഐ എം എഫ് മേധാവിയും മുന്നറിയിപ്പ് നൽകിയിരുന്നു.

ബ്രെക്സിറ്റിന് നേരിടുന്നതിന് വേണ്ടി ബ്രിട്ടൻ കൃത്യമായ പദ്ധതികൾ ആവിഷ്ക്കരിക്കുന്നുണ്ടെങ്കിലും ഒരു ഡീൽ ഉറപ്പാക്കാതെ വിടുന്നത് കഴിഞ്ഞ പത്ത് വർഷം കൊണ്ട് നേടിയതെല്ലാം കളയുന്ന അവസ്ഥയുണ്ടാകും. അതേസമയം ഹാമാൻഡിന്റെ പ്രസ്താവന മേയ്ക്കും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകളിൽ കൃത്യമായ കാര്യങ്ങൾ നേടിയെടുക്കുന്നതിന് ശ്രമിക്കുന്നതിനിടെ വരുന്ന ഇത്തരം പ്രസ്താവനകൾ തിരിച്ചടിയാകുമെന്ന ചിന്തയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more