1 GBP = 103.12

പ്രധാനമന്ത്രി പദത്തിൽ തെരേസാ മേയ് തന്നെ; അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളി

പ്രധാനമന്ത്രി പദത്തിൽ തെരേസാ മേയ് തന്നെ; അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളി

ലണ്ടൻ: നേതൃമാറ്റം ആവശ്യപ്പെട്ട് കൺസർവേറ്റിവ് എംപിമാർ നൽകിയ അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളി. ബ്രെക്സിറ്റ്‌ കരാറുകളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി തെരേസാ മേയ് നേതൃത്വത്തിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സ്വന്തം പാർട്ടി എം പിമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് 200 വോട്ടുകൾ നേടി മെയ് പരാജയപ്പെടുത്തിയത്. രഹസ്യ ബാലറ്റിലൂടെ നടന്ന വോട്ടെടുപ്പിൽ വിമതപക്ഷത്തിന് 117 വോട്ടുകൾ മാത്രമാണ് നേടാനായത്. പാർട്ടി ചെയർമാൻ ഗ്രഹാം ബ്രാഡിയാണ് വോട്ടെടുപ്പ് ഫലം പുറത്ത് വിട്ടത്. ഇതോടെ അടുത്ത പന്ത്രണ്ട് മാസത്തേക്ക് ഇനി മറ്റൊരു അവിശ്വാസ പ്രമേയം കൊണ്ട് വരാനും വിമതപക്ഷത്തിന് കഴിയില്ല.

മേയുടെ ബ്രെക്സിറ്റ്‌ നടപടിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ജേക്കബ് റീസിന്റെ നേതൃത്വത്തിൽ വിമതപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയത്. എന്നാൽ വിമതപക്ഷത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു മെയ് വിജയം നേടിയത്. പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത വിമത എംപിമാരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മെയ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ന് ബ്രെസ്സൽസിലെത്തുന്ന മെയ് കൂടുതൽ അനുകൂലമായ ബ്രെക്സിറ്റ്‌ കരാറുകൾ നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും കൂട്ടിച്ചേർത്തു. നോർത്തേൺ അയർലൻഡ് അതിർത്തി വിഷയത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം മാറ്റി അനുചിതമായ തീരുമാനം എടുപ്പിക്കുക എന്നതാണ് പ്രധാന ദൗത്യമെന്നും മെയ് പറഞ്ഞു.

അന്തിമഫലം പുറത്ത് വന്നതോടെ വിമതപക്ഷത്തിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്ത് വന്നത്. പലരും തിരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിച്ചെങ്കിലും വിമതപക്ഷത്തെ ബാക്ക് ബെഞ്ചേഴ്‌സ് മേയ്
രാജി വയ്ക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ക്യാബിനറ്റ് മിനിസ്റ്റര്മാരായ ജറമി ഹണ്ട്, മൈക്കിൾ ഗോവ്,, സാജിദ് ജാവിദ്, ആംബർ റുഡ്, പെനി തുടങ്ങിയവരാണ് പ്രധാനമന്ത്രി തെരേസാ മെയ്ക്ക് പിന്തുണ നൽകിയ പ്രമുഖർ.

വിശ്വാസ വോട്ടെടുപ്പ് പ്രതികൂലമായിരുന്നെങ്കില്‍ മേക്ക് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് രാജിവെക്കേണ്ടി വരുമായിരുന്നു. തുടര്‍ന്ന് സ്വാഭാവികമായി പ്രധാനമന്ത്രി സ്ഥാനവും നഷ്ടമാകുമായിരുന്നു. വിശ്വസ വോട്ടെടുപ്പ് ഒരു മാറ്റവും വരുത്തുന്നില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ് ജെര്‍നി കോര്‍ബൈന്റെ അഭിപ്രായം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more