1 GBP = 104.00
breaking news

വാക്സിൻ ലഭ്യതക്കുറവ് ദേശീയ ലോക്ക്ഡൗൺ ലഘൂകരിക്കലിന് തടസ്സമാകില്ലെന്ന് പ്രധാനമന്ത്രി

വാക്സിൻ ലഭ്യതക്കുറവ് ദേശീയ ലോക്ക്ഡൗൺ ലഘൂകരിക്കലിന് തടസ്സമാകില്ലെന്ന് പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടനിൽ കൊറോണ വൈറസ് വാക്സിന്റെ ലഭ്യതക്കുറവുണ്ടാകുന്നത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് തടസ്സമാകില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. അടുത്ത മാസം കൊറോണ വൈറസ് വാക്സിനുകൾ വിതരണം ചെയ്യുന്നതിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് എൻഎച്ച്എസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പ്രതിസന്ധി ഇംഗ്ലണ്ടിന്റെ ലോക്ക്ഡൗൺ ലഘൂകരിക്കുന്ന റോഡ്മാപ്പിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ഡൗണിംഗ് സ്ട്രീറ്റ് വാർത്താ സമ്മേളനത്തിൽ സംസാരിച്ച ബോറിസ് ജോൺസൺ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി പരിശോധിക്കുന്നത് തുടരുകയാണെന്ന് പറഞ്ഞു. ഇഷ്‌ടമുള്ള കാര്യങ്ങൾ‌ വീണ്ടെടുക്കുന്നതിനും കുടുംബങ്ങളെയും ചങ്ങാതിമാരെയും വീണ്ടും കാണുന്നതിനും പ്രാദേശിക പബ്ബുകളിലേക്കും ജിമ്മുകളിലേക്കും സ്പോർട്സ് സൗകര്യങ്ങളിലേക്കും ഷോപ്പുകളിലേക്കും ജനങ്ങളെ തിരികെക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നര ദശലക്ഷത്തിലധികം കോവിഡ്-19 വാക്സിൻ ഡോസുകൾ വീണ്ടും പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും അതുപോലെ തന്നെ ഇന്ത്യയിൽ നിന്ന് വരുന്ന ഡോസുകളുടെ കാലതാമസവും മൂലവും അടുത്ത മാസം ബ്രിട്ടനിൽ ജാബുകളുടെ വിതരണം വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് എൻ എച്ച്എസും ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകിയിരുന്നു.

മാർച്ച് മാസത്തിൽ ലഭിച്ചതിനേക്കാൾ ഏപ്രിലിൽ കുറച്ച് വാക്സിനുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നും എന്നാൽ ഇത് ഫെബ്രുവരിയിൽ ലഭിച്ചതിനേക്കാൾ കൂടുതലായിരിക്കുമെന്നും ബോറിസ് പറയുന്നു. അതുകൊണ്ട് തന്നെ താൻ ശുഭാപ്തി വിശ്വാസത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more