1 GBP = 104.06

അത്യാധുനിക ബാലിസ്​റ്റിക്​ മിസൈലുകൾ പ്രദർശിപ്പിച്ച്​ ഉത്തര കൊറിയയുടെ പുതിയ വെല്ലുവിളി

അത്യാധുനിക ബാലിസ്​റ്റിക്​ മിസൈലുകൾ പ്രദർശിപ്പിച്ച്​ ഉത്തര കൊറിയയുടെ പുതിയ വെല്ലുവിളി

സോൾ: സമുദ്രാന്തർവാഹിനികൾ ഉപയോഗിച്ച്​ തൊടുത്തുവിടുന്നതെന്ന്​ സംശയിക്കുന്ന അത്യാധുനിക ബാലിസ്​റ്റിക്​ മിസൈലുകൾ പ്രദർശിപ്പിച്ച്​ ഉത്തര കൊറിയയുടെ പുതിയ വെല്ലുവിളി. വ്യാഴാഴ്​ച രാത്രി തലസ്​ഥാന നഗരമായ പ്യോങ്​യാങ്ങിൽ നടന്ന പരേഡിലായിരുന്നു പ്രദർശനം. ദിവസങ്ങളായി തുടരുന്ന, ഉത്തര കൊറിയൻ ഭരണമേധാവി കിം ജോങ്​ ഉൻ പ​ങ്കെടുത്ത രാഷ്​ട്രീയ സമ്മേളനത്തി​െൻറ അവസാന ദിനത്തിലായിരുന്നു ആയുധ പ്രദർശനം. കറുത്ത കോട്ടും തൊപ്പിയുമണിഞ്ഞ്​

കിം സുങ്​ ചത്വരത്തിൽ കിം ജോങ്​ ഉന്നും പരേഡ്​ വീക്ഷിക്കാനുണ്ടായിരുന്നു. 

നഗരം ചുറ്റി കനത്ത സുരക്ഷയിൽ നടന്ന പ്രദർശനത്തിൽ ഒന്നിനു പിറകെ ഒന്നായി മിസൈലുകൾ തെരുവുനിറഞ്ഞ്​ നീങ്ങിയത്​ കാണികളിൽ ആവേശം നിറച്ചു. ഉത്തര ​െകാറിയൻ സായുധ സേനയുടെ ​ശേഷി വിളിച്ചോതുന്നതുകൂടിയായിരുന്നു ഇത്​. 

പുക്​ഗുക്​സോങ്​-5 എന്നാണ്​ പുതിയ ബാലിസ്​റ്റിക്​ മിസൈലിന്​ പേരിട്ടത്​- കഴിഞ്ഞ ഒക്​ടോബറിൽ പ്രദർശിപ്പിച്ച പുക്​ഗുക്​സോങ്​- 4 ​െൻറ നവീകരിച്ച രൂപം.

പഴയതിനെക്കാൾ ദീർഘമാണ്​ പുക്​ഗുക്​സോങ്​-5 മിസൈലെന്ന്​ കാലിഫോർണിയ ആസ്​ഥാനമായുള്ള ജെയിംസ്​ മാർട്ടിൻ സെൻറർ ഫോർ നോൺപ്രോലിഫറേഷൻ സ്​റ്റഡീസിലെ മൈക്കൽ ഡ്യൂട്സ്​മാൻ പറയുന്നു. 

കൂടുതൽ മികവുള്ള റോക്കറ്റുകളും പ്രദർശനത്തിനുണ്ടായിരുന്നു. ദക്ഷിണ കൊറിയയിൽ മാത്രമല്ല, ജപ്പാനിലും ആക്രമണം നടത്താൻ ശേഷിയുള്ളതാണ്​ ആയുധ ശേഖരമെന്നാണ്​ നിഗമനം. 

അതേ സമയം, ഏറെയായി ഉത്തര ​െകാറിയ ലോകത്തിനുമുന്നിൽ വിമ്പുപറയാറുള്ള ഭൂഖണ്ഡാന്തര ബാലി​സ്​റ്റിക്​ മിസൈലുകൾ പ്രദർശനത്തിൽ അണിനിരന്നില്ല. യു.എസിലുൾ​െപടെ അണുവായുധം വർഷിക്കാൻ ഇതിന്​ ശേഷിയുണ്ടെന്നാണ്​ കണക്കുകൂട്ടൽ. 

ഉത്തര ​െകാറിയയുടെ സമ്പദ്​വ്യവസ്​ഥ കൂപ്പുകുത്തിയതായും കനത്ത പ്രതിസന്ധിയിലൂടെയാണ്​ കടന്നുപോകുന്നതെന്നും കഴിഞ്ഞ ദിവസം കിം ജോങ്​ ഉൻ രാഷ്​ട്രീയ സമ്മേളനത്തിൽ തുറന്നു സമ്മതിച്ചിരുന്നു. 

അതിനിടെ, യു.എസിൽ പുതിയതായി അധികാരമേറുന്ന ജോ ബൈഡന്​ ശക്​തമായ സന്ദേശം നൽകാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ്​ പുതിയ പരേഡെന്ന്​ റിപ്പോർട്ടുണ്ട്​. അയൽ രാജ്യങ്ങളായ ദക്ഷിണ കൊറിയയിലും ജപ്പാനിലും യു.എസ്​ സൈനിക സാന്നിധ്യമുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more