1 GBP = 103.12

നി​ര്‍ഭ​യ കേസ്: പ്രതികൾക്ക് തൂക്കുകയർ തന്നെ; ശിക്ഷ സുപ്രീംകോടതി ശരിവെച്ചു

നി​ര്‍ഭ​യ കേസ്: പ്രതികൾക്ക് തൂക്കുകയർ തന്നെ; ശിക്ഷ സുപ്രീംകോടതി ശരിവെച്ചു

ന്യൂഡൽഹി: 2012ലെ ഡൽഹി കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ വ​ധ​ശി​ക്ഷ ല​ഭി​ച്ച മൂന്നു ​പ്ര​തി​ക​ള്‍ സ​മ​ര്‍പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി സു​പ്രീം​കോ​ട​തി തള്ളി. പ്ര​തി​ക​ളാ​യ പ​വ​ന്‍ ഗുപ്ത, വി​ന​യ് ശ​ര്‍മ, മു​കേ​ഷ് സിങ് എ​ന്നി​വ​ർക്ക് വിധിച്ച വധശിക്ഷയാണ് പരമോന്നത കോടതി ശരിവെച്ചത്. പ്രതികൾക്കെതിരായ ശിക്ഷാവിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ എന്നിവർ വ്യക്തമാക്കി.

2017 മേയ് അഞ്ചിലെ ഡ​ല്‍ഹി ഹൈ​കോ​ട​തി​യു​ടെ വ​ധ​ശി​ക്ഷ​ക്കെ​തി​രെയാണ് പ്രതികൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഡ​ല്‍ഹി ഹൈ​കോ​ട​തി​യു​ടെ വി​ധി മു​മ്പ്​ സു​പ്രീംകോ​ട​തി ശ​രി​െ​വ​ച്ചി​രു​ന്നു. എന്നാൽ, പ്ര​തി​ക​ൾ വീ​ണ്ടും പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽ​കു​ക​യാ​യി​രു​ന്നു. എന്നാൽ, വധശിക്ഷ ലഭിച്ച പ്രതി അ​ക്ഷ​യ് കുമാർ സിങ് പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി നൽകിയിരുന്നില്ല.

2012 ഡി​സം​ബ​ര്‍ 12നാ​ണ് ഫി​സി​യോ​തെ​റ​പ്പി വി​ദ്യാ​ര്‍ഥി​നി​യെ ഓ​ടു​ന്ന ബ​സി​ല്‍ ആ​റം​ഗ​സം​ഘം ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട പെ​ണ്‍കു​ട്ടി ഡി​സം​ബ​ര്‍ 29ന് ​മ​രി​ച്ചു. കേ​സി​ല്‍ ആ​റു പ്ര​തി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഒ​രാ​ള്‍ക്ക് സം​ഭ​വ ​സ​മ​യ​ത്ത് പ്രാ​യ​പൂ​ര്‍ത്തി ആ​കാ​തി​രു​ന്ന​തി​നാ​ല്‍ ത​ട​വു​ശി​ക്ഷ മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​ത്. മ​റ്റൊ​രാ​ള്‍ ജീ​വ​നൊ​ടു​ക്കി.

അതേസമയം, പ്രതികൾക്ക്​ വധശിക്ഷയിൽ കുറഞ്ഞ ശിക്ഷ അംഗീകരിക്കാനാവില്ലെന്നാണ് പെൺകുട്ടിയുടെ അമ്മ ആഷാ ദേവി പ്രതികരിച്ചത്. പ്രതികൾക്ക്​ വധശിക്ഷ തന്നെ കുറവാണ്​. ഇത്തരത്തിൽ ഒരു പെൺകുട്ടിയും ബലാത്സംഗത്തിനിരയാവുകയോ കൊല്ലപ്പെടാനോ പാടില്ല. നിർഭയയിലൂടെ അത്​ അവസാനിക്കണമെന്നും ആഷാ ദേവി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more