1 GBP = 103.14

മലയാളി അസോസിയേഷന്‍ ഓഫ് യുകെ ദൃശ്യകലയുടെ ‘നിറ നിറയോ നിറ’ നാടകാവതരണം ഫെബ്രുവരി 11ന് ലണ്ടനില്‍….

മലയാളി അസോസിയേഷന്‍ ഓഫ് യുകെ ദൃശ്യകലയുടെ ‘നിറ നിറയോ നിറ’ നാടകാവതരണം ഫെബ്രുവരി 11ന് ലണ്ടനില്‍….

യുകെ മലയാളികളുടെ ചരിത്രത്തിന്റെ ഭാഗമായ, മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെയുടെ നാടക വിഭാഗമായ ‘ദൃശ്യകല’യുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നെല്ലിന്റെയും ചേറിന്റെയും ഗന്ധമുള്ള ഗൃഹാതുരത്വം നിറഞ്ഞ ഇതിവൃത്തം ആസ്പദമാക്കിയുള്ള ‘നിറ നിറയോ നിറ’ എന്ന പുതിയ നാടകത്തിന്റെ ദൃശ്യാവിഷ്‌കാരം ഫെബ്രുവരി 11 ശനിയാഴ്ച ലണ്ടനിലെ ഈസ്റ്റ് ഹാം പ്ലാഷെഡ് സ്‌ക്കൂള്‍ ഹാളില്‍ വൈകുന്നേരം 4 മണിക്ക് നടക്കും.

നാടകത്തെയും കലയെയും സ്‌നേഹിക്കുന്ന ഒരു പറ്റം കലാകാരന്മാരുടെ കൂട്ടായ്മയുടെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമാണ് മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെയുടെ നാടകവിഭാഗമായ ‘ദൃശ്യകല’. ഒരു വിദേശ രാജ്യത്ത് ഒരു നാടക വിഭാഗം , അതും മലയാള നാടക വിഭാഗം ഇരുപത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുക എന്നത് ഒരു അതിശയകരമായ കാര്യമാണ്.

നീണ്ട കാലത്തെ അഭിനയ ജ്ഞാനവും കലാസ്വാദകരായ ഒരു കൂട്ടം അഭിനേതാക്കളുടെ രണ്ട് വര്‍ഷത്തില്‍ അധികമായുള്ള കഠിനാദ്ധ്വാനത്തിന്റെ ഫലമായി അരങ്ങില്‍ എത്തുന്ന ‘നിറ നിറയോ നിറ’ എന്ന നാടകം ഇന്നത്തെ തലമുറയ്ക്ക് അന്യമായ നെല്‍കൃഷിയുടെ മഹത്വം ബോധ്യപ്പെടുത്തുക എന്ന സന്ദേശം കൂടി ഉള്‍ക്കൊണ്ടിട്ടുള്ളതാണ്.

കേരളത്തിന്റെ തനതു സംസ്‌ക്കാരവും തനിമയും മലയാള ഭാഷയുടെ ലാളിത്യവും കൊണ്ട് സമ്പുഷ്ടമായ ഈ മലയാള നാടകം തികഞ്ഞ പ്രൊഫഷണലിസവും മികവും നിറഞ്ഞതാണ്. എടുത്തു പറയത്തക്ക സാങ്കേതികത്തികവ് നാടകത്തിന്റെ രംഗ സംവിധാനത്തിലും പശ്ചാത്തല സംഗീതത്തിലും ഉടനീളം കാണികള്‍ക്ക് അനുഭവവേദ്യമാകാന്‍ കഴിയും. മലയാള നാടക രംഗത്ത് രംഗ സജ്ജീകരണ മേഖലയില്‍ ദീര്‍ഘകാല പരിചയമുള്ളവരാണ് ഈ നാടകത്തിനു വേണ്ടി രംഗപടം ഒരുക്കിയിരിക്കുന്നതും നാടകത്തിന്റെ സാങ്കേതിക രംഗം കൈകാര്യം ചെയ്യുന്നതും. ബാബു, നിഹാസ്, മഞ്ജു, ജെയ്സണ്‍, കീര്‍ത്തി, മല്ലിക, ഫ്രഡിന്‍, ശശി, ആഞ്ചലിന്‍, മുരളി എന്നിവരാണ് കഥാപാത്രങ്ങളായി രംഗത്തു എത്തുന്നത്.

മുതിര്‍ന്നവര്‍ക്ക് 9 പൗണ്ടും വിദ്യാര്‍ത്ഥികള്‍ക്കും അംഗങ്ങള്‍ക്കും 7 പൗണ്ടുമാണ് ടിക്കറ്റ് ചാര്‍ജ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more