1 GBP = 103.85

നിപ വൈറസിനെ പ്രതിരോധിച്ച കേരള സര്‍ക്കാരിന് അമേരിക്കയില്‍ സ്വീകരണം

നിപ വൈറസിനെ പ്രതിരോധിച്ച കേരള സര്‍ക്കാരിന് അമേരിക്കയില്‍ സ്വീകരണം

ബാൾട്ടിമോർ: കേരളത്തെ ഭീതിയിലാഴ്ത്തി കടന്നുപോയ നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാന സര്‍ക്കാരിന് അമേരിക്കയിലെ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്‍റെയും സ്വീകരണം. മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയെയും, റോബർട്ട് .സി ഗാലോയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. എയ്ഡ്സ് രോഗത്തിന് കാരണമായ എച്ച് ഐ വി വൈറസുകളെ കണ്ടെത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് റോബർട്ട് .സി ഗാലോ.

റോബര്‍ട്ട് സി ഗാലോയുടെ നേതൃത്വത്തിൽ നടന്ന ഒരുമണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പങ്കെടുത്തു. നിപ്പ വൈറസിനെ എളുപ്പത്തിൽ സ്ഥിരീകരിക്കാൻ സാധിച്ചതും ശാസ്ത്രീയമായ ഇടപെടലിലൂടെ പ്രതിരോധിരിക്കാൻ കഴിഞ്ഞതും ശാസ്ത്രലോകം അത്ഭുതത്തോടെയാണ് വീക്ഷിച്ചതെന്ന് ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ( ഐ.എച്ച്.വി ) അധികൃതർ അഭിപ്രായപെട്ടു.

ഗ്ലോബൽ വൈറസ് ഇൻസ്റ്റിറ്റ്യൂട്ട്  തിരുവനന്തപുരത്ത് സ്ഥാപിക്കുവാൻ ആഗ്രഹിക്കുന്നത് ഈ നെറ്റ് വർക്കിന്റെ  സഹായത്തോടെയാണെന്നും തുടർന്നു നടക്കുന്ന ഗവേഷണങ്ങളിലും പരിശീലന പരിപാടികളിലും കേരളത്തിൽ നിന്നുള്ള വിദഗ്ദർ കുടി പങ്കെടുക്കണമെന്ന് റോബർട്ട് സി. ഗാലോ  ആവശ്യപ്പെട്ടതായും  ആരോഗ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ശാസ്തലോകം മുഴുവൻ ഉറ്റുനോക്കുന്ന ഗവേഷണ പരിപാടികളിൽ കേരളവും ഭാഗഭാക്കാകുന്നു എന്നതിൽ  അഭിമാനിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കേരളത്തിൽ അടുത്തിടെ ഉണ്ടായ നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിച്ചതിന്റെ പേരിൽ അമേരിക്കയിലെ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും, ഗ്ലോബൽ വൈറസ് നെറ്റ് വർക്കും ബഹു. മുഖ്യമന്ത്രിക്കും ആരോഗ്യ വകപ്പു മന്ത്രിക്കും സ്വീകരണം നൽകി.
അമേരിക്കയിലെ ബാൾട്ടിമോർ എന്ന സ്ഥലത്താണ് മെറിലാന്റ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് (1HV) സ്ഥിതി ചെയ്യുന്നത് .
ലോകജനതയെ ഒന്നാകെ ഭീതിയിലാഴ്ത്തുന്ന വിധത്തിൽ പുതിയ തരം വൈറസുകളും ബാക്ടീരിയകളും, ഫംഗസുകളും രൂപം കൊള്ളുന്നുണ്ട്. പലതിനും ആവശ്യമായ പ്രതിരോധ കുത്തിവെപ്പികളോ മരുന്നുകളോ ഇനിയും കണ്ടു പിടിക്കേണ്ടതുണ്ട്. രോഗ പകർച്ച വഴി കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപെടാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിക്കേണ്ടതുണ്ട്. എയ്ഡ്സ് രോഗത്തിന് കാരണമായ HIV വൈറസുകളെ കണ്ടെത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച ശ്രീ.റോബർട്ട് .സി ഗാലോയുടെ നേതൃത്വത്തിൽ നടന്ന ഒരുമണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ മുഖ്യമന്ത്രിയും ഞാനും പങ്കെടുത്തു.നിപ്പ വൈറസിനെ എളുപ്പത്തിൽ സ്ഥിരീകരിക്കാൻ സാധിച്ചതും ശാസ്ത്രീയമായ ഇടപെടലിലൂടെ പ്രതിരോധിരിക്കാൻ കഴിഞ്ഞതും ശാസ്ത്രലോകം അത്ഭുതത്തോടെയാണ് വീക്ഷിച്ചതെന്ന് ഐ.എച്ച്.വി അധികൃതർ അഭിപ്രായപെട്ടു തുടർന്ന് ഗ്ലോബൽ വൈറസ് ഇൻസ്റ്റിറ്റ്യൂട്ട് (1VH) തിരുവനന്തപുരത്ത് സ്ഥാപിക്കുവാൻ ആഗ്രഹിക്കുന്നത് ഈ നെറ്റ് വർക്കിന്റെ ( GVN) സഹായത്തോടെയാണ് .തടർന്നു നടക്കുന്ന ഗവേഷണങ്ങളിലും പരിശീലന പരിപാടികളിലും കേരളത്തിൽ നിന്നുള്ള വിദഗ്ദർ കുടി പങ്കെടുക്കണമെന്ന് റോബർട്ട് സി. ഗാലോ അഭിപ്രായപ്പെട്ടു. ചർച്ചയിൽ മലയാളിയായ Dr. MV പിള്ളയടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.
ശാസ്തലോകം മുഴുവൻ ഉറ്റുനോക്കുന്ന ഗവേഷണ പരിപാടികളിൽ കേരളവും ഭാഗഭാക്കാകുന്നു എന്നതിൽ നമുക്കു അഭിമാനിക്കാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more