1 GBP = 103.14

വിട്ടൊഴിയാതെ ആശങ്ക; സംസ്ഥാനത്ത് 12 പേരില്‍ നിപാ വൈറസ് സ്ഥിരീകരണം

വിട്ടൊഴിയാതെ ആശങ്ക; സംസ്ഥാനത്ത് 12 പേരില്‍ നിപാ വൈറസ് സ്ഥിരീകരണം

കോഴിക്കോട്: സംസ്ഥാനത്ത് 12 പേര്‍ക്ക് നിപാ വൈറസ് ബാധിച്ചെന്ന് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. 18 പേരുടെ  രക്തസാമ്പിള്‍ റിപ്പോര്‍ട്ടാണ് ഇതുവരെ ലഭിച്ചതെന്നും ആറുപേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി കെകെ ശെെലജ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം മലപ്പുറത്ത് രണ്ട് പേര്‍ക്ക് കൂടി നിപാ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി  പറഞ്ഞു. ഇന്ന് മരിച്ച രണ്ട് പേരെയും നിപ ബാധിച്ചിരുന്നുവെന്നും സ്ഥിരീകരണം. പേരാമ്പ്ര സ്വദേശി രാജനും നാദാപുരം സ്വദേശി അശോകനുമാണ് മരിച്ചത്. രണ്ട് പേരുകൂടി രോഗം ബാധിച്ച് മരിച്ചതോടെ നിപ വൈറസ് മൂലം മരിച്ചവരുടെ എണ്ണം പത്തായി. അതിനിടെ വിദഗ്ദ സംഘത്തിന്റെ പരിശോധന കോഴിക്കോട് തുടരുകയാണ്.

നിപാ വൈറസ് പടരുന്ന സാഹചര്യത്തില്‍ പൂനൈ വൈറോളജിയിലെ വിദഗ്ദ സംഘമാണ് കോഴിക്കോട് സന്ദര്‍ശനം നടത്തുന്നത്. നിപാ വൈറസിനെകുറിച്ച് പഠിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനുമാണ് അഞ്ചംഗ വൈറോളജി സംഘത്തിന്റെ സന്ദര്‍ശനം. ഇതോടൊപ്പം വെറ്റിനറി സര്‍വകലാശാലയിലെ സംഘവും ഇന്ന് കോഴിക്കോട് എത്തും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറോട് ഇന്ന് മുതല്‍ ജില്ലയില്‍ തുടരാന്‍ വനം മന്ത്രി രാജു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more