1 GBP = 103.61
breaking news

പ്രാർത്ഥനകൾ വിഫലം; മൂന്നരവയസ്സുകാരനായ മകനെയും ഭർത്താവ് ലിജോയെയും തനിച്ചാക്കി നിമ്യ നിത്യതയിലേക്ക് യാത്രയായി

പ്രാർത്ഥനകൾ വിഫലം; മൂന്നരവയസ്സുകാരനായ മകനെയും ഭർത്താവ് ലിജോയെയും തനിച്ചാക്കി നിമ്യ നിത്യതയിലേക്ക് യാത്രയായി

ബെക്സ്ഹിൽ: പ്രാർത്ഥനകൾ വിഫലമായി, ബ്രൈറ്റണിലെ എൻഎച്ച്എസ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നിമ്യ മാത്യൂസ് (34) ഒടുവിൽ മരണത്തിന് കീഴടങ്ങി. ഇക്കഴിഞ്ഞ ജനുവരി അവസാനത്തോടെ ഈസ്റ്റ് സസ്സെക്‌സിലെ എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി എത്തിയ മലയാളി യുവതിയാണ് മരണമടഞ്ഞത്.

ബെക്സ്ഹിൽ എൻഎച്ച്എസ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായ നിമ്യയെ ഇക്കഴിഞ്ഞ ഞായറാഴ്ച്ച ജോലിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെ അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനകളെത്തുടർന്ന് തലയിൽ ട്യൂമർ കണ്ടെത്തുകയായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തിങ്കളാഴ്ച്ച രാത്രിയോടെ ബ്രൈറ്റണിലെ എൻഎച്ച്എസ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നിമ്യ ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അടുത്തിടെയാണ് മുവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഭർത്താവ് ലിജോ ജോർജ്ജും മൂന്നര വയസ്സുകാരനായ ഏക മകനും യുകെയിലെത്തിയത്. നിലവിൽ അടുത്ത ഏതാനും സുഹൃത്തുക്കൾ മാത്രമാണ് ലിജോയ്ക്കും മകനും ആശ്വാസമായി അടുത്തുള്ളത്. മൃതദേഹം നാട്ടിൽ എത്തിക്കുന്നത് സംബന്ധിച്ചും സംസ്കാരത്തേക്കുറിച്ചുമുള്ള വിവരങ്ങൾ അറിവായിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുന്നതാണ്.

നിമ്യ മാത്യൂസിന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ തീരാദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more