1 GBP = 103.12

ഒൻപത് മാസം മുൻപ് മാത്രം ജോലിതേടി യുകെയിലെത്തിയ മലയാളി നേഴ്സ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; പ്രാർത്ഥനാസഹായവും പിന്തുണയും തേടി കുടുംബം

ഒൻപത് മാസം മുൻപ് മാത്രം ജോലിതേടി യുകെയിലെത്തിയ മലയാളി നേഴ്സ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; പ്രാർത്ഥനാസഹായവും പിന്തുണയും തേടി കുടുംബം

ബെക്സ്ഹിൽ: ഇക്കഴിഞ്ഞ ജനുവരി അവസാനത്തോടെ ഈസ്റ്റ് സസ്സെക്‌സിലെ എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി എത്തിയ മലയാളി യുവതി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. എറണാകുളം സ്വദേശിയായ നിമ്യ മാത്യൂസാണ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.

ബെക്സ്ഹിൽ എൻഎച്ച്എസ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായ നിമ്യയെ ഇക്കഴിഞ്ഞ ഞായറാഴ്ച്ച ജോലിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെ അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനകളെത്തുടർന്ന് തലയിൽ ട്യൂമർ കണ്ടെത്തുകയായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തിങ്കളാഴ്ച്ച രാത്രിയോടെ ബ്രൈറ്റണിലെ എൻഎച്ച്എസ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. നിലവിൽ നിമ്യയുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്.

അടുത്തിടെയാണ് മുവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഭർത്താവ് ലിജോ ജോർജ്ജും മൂന്നര വയസ്സുകാരനായ ഏക മകനും യുകെയിലെത്തിയത്. നിലവിൽ അടുത്ത ഏതാനും സുഹൃത്തുക്കൾ മാത്രമാണ് ലിജോയ്ക്കും മകനും ആശ്വാസമായി അടുത്തുള്ളത്. നിമ്യയെ ജീവിതത്തിലേക്ക് തിരിച്ച് നടത്തുവാൻ യുകെ മലയാളികളുടെ പ്രാർത്ഥനാ സഹായവും പിന്തുണയും കുടുംബം അഭ്യർത്ഥിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more