1 GBP = 103.12

മധ്യപ്രദേശിൽ കോൺഗ്രസ്​ എം.എൽ.എയുടെ സ്​ഥാപനങ്ങളിൽനിന്ന്​ 450 കോടി രൂപ പിടിച്ചെടുത്തു

മധ്യപ്രദേശിൽ കോൺഗ്രസ്​ എം.എൽ.എയുടെ സ്​ഥാപനങ്ങളിൽനിന്ന്​ 450 കോടി രൂപ പിടിച്ചെടുത്തു

ഭോപാൽ: മധ്യപ്രദേശിലെ കോൺഗ്രസ്​ എം.എൽ.എയുടെ സ്​ഥാപനങ്ങളിൽ ആദായനികുതി വകുപ്പ്​ നടത്തിയ റെയ്​ഡിൽ 450 കോടി രൂപ പിടിച്ചെടുത്തു. മധ്യപ്രദേശ്​ കോൺഗ്രസ്​ എം.എൽ.എയായ നിലയ്​ ദാഗയുടെ ഉടമസ്​ഥതയിലെ സ്​ഥാപനങ്ങളിലാണ്​ ആദായ നികുതി വകുപ്പ്​ റെയ്​ഡ്​ നടത്തിയത്​. ​

െഫബ്രുവരി 18 മുതൽ ബേട്ടുൽ, സത്​ന, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ 22 ഇടങ്ങളിലായിരുന്നു റെയ്​ഡ്​. കണക്കിൽപ്പെടാത്ത എട്ടുകോടി രൂപ, വിദേശ കറൻസി 44 ലക്ഷം, ഒമ്പത്​ ബാങ്ക്​ ലോക്കറുകൾ എന്നിവയാണ്​ പിടിച്ചെടുത്തത്​. കൂടാതെ ബിസിനസ്​ ഗ്രൂപ്പിലെ പ്രധാന അംഗങ്ങളുടെ നിർണായക വാട്​സ്​ആപ്​ സന്ദേശങ്ങൾ കണ്ടെത്തി. 15 കോടിയുടെ ഹവാല പണമിടപാടുകളും കണ്ടെത്തിയതായി ആദായനികുതി വകുപ്പ്​ അറിയിച്ചു. 

കൊൽക്കത്ത ആസ്​ഥാനമായ ഷെൽ കമ്പനികളിൽനിന്ന്​ വൻ പ്രീമിയത്തിൽ ഓഹരി മൂലധനം നേടുന്നതിനായി 259 കോടി രൂപയുടെ കണക്കിൽപ്പെടാത്ത വരുമാനം അവതരിപ്പിച്ചതായും കടലാസ്​ നിക്ഷേപത്തിലൂടെയുള്ള വരുമാനം 90 കോടി രൂപയാണെന്നും ആദായനികുതി വകുപ്പ്​ പറയുന്നു. 

ഇത്തരം കടലാസ്​ കമ്പനികളുടെ വിവരങ്ങൾ ലഭ്യമാക്കാൻ കമ്പനിക്ക്​ കഴിഞ്ഞിട്ടില്ല. പറയുന്ന വിലാസത്തിൽ കടലാസ്​ കമ്പനികൾ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടില്ല. റെയ്​ഡിനിടെ ലാപ്​​േടാപ്പുകളും പെൻഡ്രൈവുകളും പിടിച്ചെടുത്തിട്ടുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more