1 GBP = 103.80

ഇറാനുമായുള്ള യു എസ് ബന്ധം ഇന്ത്യ പുനഃപരിശോധിക്കണമെന്ന് അമേരിക്കയുടെ യു എൻ അംബാസഡർ

ഇറാനുമായുള്ള യു എസ് ബന്ധം ഇന്ത്യ പുനഃപരിശോധിക്കണമെന്ന് അമേരിക്കയുടെ യു എൻ അംബാസഡർ

ന്യൂഡൽഹി: ഇറാനുമായുള്ള ബന്ധം ഇന്ത്യ പുനഃപരിശോധിക്കണമെന്ന്​ അമേരിക്കയുടെ യു എൻ അംബാസഡർ നിക്കി ഹാലി. ത്രിദിന ഇന്ത്യൻ സന്ദർശനത്തി​െനത്തിയ നിക്കിഹാലി എൻ.ഡി.ടി.വിയോട്​ സംസാരിക്കുകയായിരുന്നു.

ആരോടൊപ്പമാണ്​ വ്യാപാരം നടത്തേണ്ടതെന്ന്​ നാമെല്ലാവരും ചിന്തിക്കണം. ഇൗ രാജ്യവുമായി വ്യാപാരബന്ധം തുടരേണ്ടതുണ്ടോ എന്ന്​  ഇന്ത്യ തീരുമാനിക്കേണ്ടതാണ്​. അതുകൊണ്ട്​ തന്നെയാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ ചർച്ചകൾ നടത്തിയത്​. അതൊരു ക്രിയാത്​മക ചർച്ചയായിരുന്നുവെന്നും നിക്കിഹാലി വ്യക്​തമാക്കി.

യു.എസ്​. ഇറാനുമേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തിയതിനു പിറകെയാണ്​ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യയെ സമ്മർദം ചെലുത്തുന്നത്​. ചൈന ക​ഴിഞ്ഞാൽ ഇന്ത്യയാണ്​ ഏറ്റവും കൂടുതൽ എണ്ണ ഇറാനിൽ നിന്ന്​ ഇറക്കുമതി ചെയ്യുന്ന രാജ്യം​. രാജ്യം പിന്തുടരുന്നത്​ യു.എന്നി​​െൻറ നിലപാടാണെന്നും യു.എസ്​ അടിച്ചേൽപ്പിക്കുന്ന വിലക്കുകളല്ലെന്നും ഇന്ത്യ നേരത്തെ വ്യക്​തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more