1 GBP = 104.08

റവ.ഫാ.തോമസ് കൊളെങ്ങാടന്‍ നേതൃത്വം നല്കുന്ന നൈറ്റ് വിജില്‍ നാളെ മാഞ്ചസ്റ്ററില്‍ …

റവ.ഫാ.തോമസ് കൊളെങ്ങാടന്‍ നേതൃത്വം നല്കുന്ന നൈറ്റ് വിജില്‍ നാളെ മാഞ്ചസ്റ്ററില്‍ …

അലക്‌സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍: – മാഞ്ചസ്റ്റര്‍ ലോംങ്ങ്‌സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ നാളെ വെള്ളിയാഴ്ച (17/3/17) രാത്രി 9 മുതല്‍ വെളുപ്പിനെ 2 മണി വരെ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ ‘ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ‘ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് റവ.ഫാ.തോമസ് കൊളെങ്ങാടന്‍ (ഒ.എസ്.ബി) ഗില്‍ഫോര്‍ഡ് നേതൃത്വം നല്കും. നാളെ രാത്രി 9 മുതല്‍ വെളുപ്പിനെ 2 വരെയായിരിക്കും ശുശ്രൂഷകള്‍ ഉണ്ടായിരിക്കുക.

കുരിശിന്റെ വഴി, ആഘോഷമായ വി.കുര്‍ബാന, അനുരഞ്ജന ശുശ്രൂഷകള്‍, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, ആന്തരിക ശുദ്ധി പകരുന്ന ആരാധന, എന്നിവയാണ് നൈറ്റ് വിജിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നോമ്പുകാലത്തില്‍ ദിവ്യകാരുണ്യ നാഥനോട് ചേര്‍ന്ന്, അനുതാപത്തിന്റെ വഴിയിലൂടെ
ജീവിതം നവീകരിക്കുന്നതിനും, അനുഗ്രഹങ്ങള്‍ കൈവരിക്കുവാനുമായി എവരേയും ജീസസ് യൂത്ത് ടീമംഗങ്ങള്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: –
ജോബി വര്‍ഗീസ് – O7825871317,
ജയ്‌സണ്‍ മേച്ചേരി- O7915652674

ദേവാലയത്തിന്റെ വിലാസം: –
St. Josephs Church,
Portland Crescent,
Longsight,
Manchester,
M13 OBU.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more