1 GBP = 103.12

നൈജീരിയയിൽ മസ്ജിദിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഇമാം അടക്കം നിരവധിപേർ കൊല്ലപ്പെട്ടു

നൈജീരിയയിൽ മസ്ജിദിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഇമാം അടക്കം നിരവധിപേർ കൊല്ലപ്പെട്ടു

നൈജീരിയയിലെ തോക്കുധാരികൾ മസ്ജിദിൽ കടന്നുകയറി ഒരു ഇമാം ഉൾപ്പെടെ നിരവധി വിശ്വാസികളെ കൊല്ലുകയും പലരെയും തട്ടിക്കൊണ്ടുപോകുകയും ചെയ്തു. രാജ്യത്തിന്റെ വടക്കുഭാഗത്ത് സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലി​ന്റെ ഭാഗമായാണ് ആക്രമണം. കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനും ഗ്രാമവാസികൾ സംരക്ഷണ ഫീസ് നൽകണമെന്നുാണ് സായുധ സംഘങ്ങൾ ആവശ്യപ്പെടുന്നത്. 

തോക്കുധാരികൾ മോട്ടോർ ബൈക്കുകളിൽ മൈഗാംജി പള്ളിയിൽ എത്തി ഇടക്കിടെ വെടിയുതിർക്കാൻ തുടങ്ങിയെന്നും ഇത് വിശ്വാസികളെ ഓടി രക്ഷപെടാൻ നിർബന്ധിതരാക്കിയെന്നും ഫുണ്ടുവയിൽ താമസിക്കുന്ന ലാവൽ ഹരുണ ഫോണിലൂടെ ‘റോയിട്ടേഴ്‌സിനോട്’ പറഞ്ഞു. രാത്രി പ്രാർഥനക്കെത്തിയ 12 ഓളം പേരാണ് വെടിവെപ്പിൽ കൊല്ല​പ്പെട്ടത്. ചീഫ് ഇമാം ഉൾപ്പെടെ കൊല്ലപ്പെട്ടെന്ന് ഹരുണ പറഞ്ഞു. “പിന്നീട് അവർ പലരെയും കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ നിരപരാധികളെ മോചിപ്പിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു” -ഫന്റുവയിലെ മറ്റൊരു താമസക്കാരനായ അബ്ദുല്ലാഹി മുഹമ്മദ് പറഞ്ഞു. കറ്റ്‌സിന സ്റ്റേറ്റ് പൊലീസ് വക്താവ് ഗാംബോ ഇസ ആക്രമണം സ്ഥിരീകരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more