1 GBP = 104.16

999ൽ വിളിച്ചാൽ ഉടനെ ആംബുലൻസ് എത്തുമെന്ന് വിചാരിക്കേണ്ട; ആദ്യം റെസ്പോണ്ട് ചെയ്യുന്നത് ജി പിമാരോ നേഴ്സുമാരോ ആയിരിക്കും വിന്റർ ക്രൈസിസ് നേരിടാൻ പുതിയ പദ്ധതിയുമായി എൻ എച്ച് എസ് മേധാവികൾ

999ൽ വിളിച്ചാൽ ഉടനെ ആംബുലൻസ് എത്തുമെന്ന് വിചാരിക്കേണ്ട; ആദ്യം റെസ്പോണ്ട് ചെയ്യുന്നത് ജി പിമാരോ നേഴ്സുമാരോ ആയിരിക്കും വിന്റർ ക്രൈസിസ് നേരിടാൻ പുതിയ പദ്ധതിയുമായി എൻ എച്ച് എസ് മേധാവികൾ

ലണ്ടൻ: 999 ൽ വിളിച്ച് ആംബുലൻസ് ആവശ്യപ്പെട്ടാൽ ഉടനെ ലഭിക്കുമെന്ന മോഹം വേണ്ട, വളരെ സീരിയസ് പ്രശ്നങ്ങൾ അല്ലെങ്കിൽ നിങ്ങളെ ആദ്യം ബന്ധപ്പെടുന്നത് ജി പി മാരോ നേഴ്സുമാരോ ആയിരിക്കും. വളരെ അത്യാവശ്യ ഘട്ടങ്ങളില്ലാതെ ആംബുലൻസ് സൗകര്യങ്ങൾ ഉപയോഗിക്കരുതെന്നാണ് പുതിയ നിർദ്ദേശം. ഈ ശൈത്യകാലത്ത് ഒരു മണിക്കൂറോളം ആംബുലൻസിന് കാത്തിരിക്കേണ്ടി വരുന്നതായി കഴിഞ്ഞയാഴ്ച്ച റിപ്പോർട്ടുകളുണ്ടായിരുന്നു.

അതിൻപ്രകാരം വിന്റർ ക്രൈസിസ് നേരിടാൻ വേണ്ടിയാണ് പുതിയ പരിഷ്‌കാരങ്ങൾ. നോർത്ത് ഈസ്റ്റിൽ ഇതിനകം തന്നെ ജിപിമാർക്കും നഴ്‌സുമാർക്കും എമർജൻസി കേസുകളിൽ ആദ്യമെത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആംബുലൻസ് സർവീസ് ആവശ്യം വേണ്ടുന്ന ഘട്ടങ്ങളിൽ അവരെത്തുന്നത് വരെ പെയിൻ കില്ലേഴ്‌സും മോർഫിനുമൊക്കെ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഡോക്ടർമാരുടെ സംഘം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മോർഫിൻ ആവശ്യമായ സൗകര്യങ്ങളില്ലാതെ മോർഫിൻ നൽകുന്നത് അപകടകരമാണെന്നാണ് അവർ പറയുന്നത്.

ലേബർ ഷാഡോ സെക്രട്ടറി ജോനാതൻ ആഷ് വാർത്തും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. രോഗികളുടെ ജീവൻ വച്ച് പന്താടരുതെന്നും, സർക്കാർ ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more