1 GBP = 103.16

അത്യാഹിത വിഭാഗങ്ങളിൽ നാല് മണിക്കൂറിലധികം കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തിൽ ഏഴ് വർഷം കൊണ്ട് 557% വർദ്ധനവ്

അത്യാഹിത വിഭാഗങ്ങളിൽ നാല് മണിക്കൂറിലധികം കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തിൽ ഏഴ് വർഷം കൊണ്ട് 557% വർദ്ധനവ്

ലണ്ടൻ: ബ്രിട്ടനിലെ എൻ എച്ച് എസ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ രോഗികളുടെ കാത്തിരിപ്പ് സമയം ക്രമാതീതമായി വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞയാഴ്ച്ച എൻ എച്ച് എസ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം അത്യാഹിത വിഭാഗങ്ങളിൽ നാല് മണിക്കൂറിലധികം കാത്തിരിക്കുന്നവരുടെ എണ്ണം ഏഴു വർഷത്തിനിടക്ക് 557% വർധിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010 ൽ ലേബർ ഗവണ്മെന്റിന്റെ കാലത്ത് രോഗികളുടെ എണ്ണം 6932 ആയിരുന്നത് കഴിഞ്ഞ മാസം 45532 ആയി മാറി.

എൻ എച്ച് എസ സി ഇ ഓ സൈമൺ സ്റ്റീഫൻ കഴിഞ്ഞയാഴ്ച്ച എൻ എച്ച് എസ് പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് രംഗത്തെത്തിയിരുന്നു, അതിന് പിന്നാലെയാണ് പുതിയ കണക്കുകൾ എൻ എച്ച് എസ് പുറത്ത് വിട്ടതെന്നതും ശ്രദ്ധേയമാണ്. യൂറോപ്യൻ യൂണിയന് നൽകുന്ന പണം ആരോഗ്യമേഖലയിൽ വിനിയോഗിക്കുമെന്ന് പറഞ്ഞാണ് ബ്രെക്സിറ്റ്‌ റഫറണ്ടത്തിന് സർക്കാർ മുന്നിട്ടിറങ്ങിയത്. പുതിയ ബഡ്ജറ്റിൽ കൂടുതൽ പണം എൻ എച്ച് എസിന് അനുവദിച്ചില്ലെങ്കിൽ പ്രവർത്തനങ്ങൾ കൂടുതൽ അവതാളത്തിലാകുമെന്ന് ഈ രംഗത്തെ മാറ്റ് വിദഗ്ധരും പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more