1 GBP = 104.17

രോഗനിർണ്ണയത്തിൽ വീഴ്ച്ച; എൻ എച്ച് എസ് ട്രസ്റ്റ് ആയിരക്കണക്കിന് രോഗികളെ തിരിച്ച് വിളിച്ചു

രോഗനിർണ്ണയത്തിൽ വീഴ്ച്ച; എൻ എച്ച് എസ് ട്രസ്റ്റ് ആയിരക്കണക്കിന് രോഗികളെ തിരിച്ച് വിളിച്ചു

ലണ്ടൻ: രോഗനിർണ്ണയത്തിൽ വീഴ്ച്ച വരുത്തിയതിനെത്തുടർന്ന് എൻ എച്ച് എസ് ട്രസ്റ്റ് ആയിരക്കണക്കിന് രോഗികളെ തിരിച്ചു വിളിച്ചു. നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റ് ട്രസ്റ്റാണ് ഗുരുതര വീഴ്ചയെത്തുടർന്ന് രോഗികളെ മാപ്പ് പറഞ്ഞു തിരിച്ച് വിളിച്ചത്. ട്രസ്റ്റിലെ സീനിയർ നൂറോളജിസ്റ്റും കൺസൾട്ടന്റുമായ ഡോക്ടർ മൈക്കിൾ വാട്ട് ചികിത്സിച്ച രോഗികളെയാണ് വീണ്ടും ആശുപത്രിയിൽ ചികിത്സക്കെത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.

പതിനാല് വയസ്സ് വരെയുള്ള കുട്ടികളാണ് തിരിച്ച് വിളിക്കപ്പെട്ട രോഗികളിൽ കൂടുതലും. നാഡീസംബന്ധമായ നിരവധി രോഗങ്ങൾക്ക് രോഗനിര്ണയത്തിനും ചികിത്സക്കുമായാണ് ഇവർ ഡോക്‌ടർ മൈക്കിളിനെ കണ്ടത്. എപിലെസ്‌പി, മോട്ടോർ ന്യൂറോൺ, പാർക്കിൻസൺസ്, മൾട്ടിപ്പിൾ സിറോസിസ് തുടങ്ങി നിരവധി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് ഇവരിൽ അധികവും. രോഗികൾക്ക് ആ ആവശ്യമായ ചികിത്സ നൽകാതിരിക്കുകയോ തെറ്റായ ചികിത്സാ രീതികൾ പ്രയോഗിക്കുകയോ ചെയ്‌തെന്ന് സഹപ്രവർത്തകർ തന്നെയാണ് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ ട്രസ്റ്റും റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസും മൈക്കിൾ ചികിത്സിച്ച രോഗികളിൽ അന്വേഷണം നടത്തിയിരുന്നു. രണ്ടു അന്വേഷണത്തിലും ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് മൈക്കിൾ ചികിത്സിച്ച രോഗികളോട് വീണ്ടും ആശുപത്രിയിൽ എത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂറോ സയൻസ് വിഭാഗം തലവൻ ഡോ.മാർക്ക് മിച്ചൽസൺ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. ഡോക്ടർ മൈക്കിൾ ഇപ്പോഴും ട്രസ്റ്റിൽ ജോലി ചെയ്യുന്നുണ്ട്. അതേസമയം രോഗികളെ കാണുന്നതിനോ, ക്ലിനിക്കൽ ഡ്യൂട്ടികൾ ചെയ്യുന്നതിനോ ട്രസ്റ്റ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ റിപ്പോർട്ട് ഏപ്രിൽ 26 നാണ് നൽകിയിട്ടുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more