1 GBP = 104.37
breaking news

എൻഎച്ച്എസ് ഇമിഗ്രേഷൻ സർചാർജ്ജ് ഇരട്ടിയായി വർദ്ധിപ്പിച്ചു; വിസ പുതുക്കുന്നവർക്കും സന്ദർശക വിസയിലെത്തുന്നവർക്കും ഇരുട്ടടി

എൻഎച്ച്എസ് ഇമിഗ്രേഷൻ സർചാർജ്ജ് ഇരട്ടിയായി വർദ്ധിപ്പിച്ചു; വിസ പുതുക്കുന്നവർക്കും സന്ദർശക വിസയിലെത്തുന്നവർക്കും ഇരുട്ടടി

ലണ്ടൻ: 2015 ൽ സർക്കാർ പ്രാബല്യത്തിൽ വരുത്തിയ എൻഎച്ച്എസ് ഇമ്മിഗ്രെഷൻ സർചാർജ്ജ് ഇരട്ടിയാക്കി വർദ്ധിപ്പിച്ചു. വർഷം 200 പൗണ്ട് നൽകിയിരുന്ന സ്ഥാനത്ത് ഇനി മുതൽ 400 പൗണ്ട് നൽകേണ്ടി വരും. യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള കുടിയേറ്റക്കാർക്കാണ് വിസയടിക്കുന്നതിന് എൻഎച്ച്എസ് സർചാർജ്ജ് ഏർപ്പെടുത്തിയത്. എന്നാലിത് ഇരട്ടിയാക്കിയതോടെ പല കുടുംബങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.

നാലുപേരടങ്ങുന്ന കുടുംബത്തിന് മൂന്ന് വർഷത്തേക്ക് വിസയ്ക്ക് നൽകുമ്പോൾ എൻഎച്ച്എസ് സർചാർജ്ജ് ഇനത്തിൽ മാത്രം നാലായിരത്തി എണ്ണൂറോളം പൗണ്ട് നൽകേണ്ടി വരും. ഭീമമായ വിസ ഫീസുകൾക്ക് പുറമേയാണ് ഇതും. വിദ്യാർത്ഥികൾക്കും പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവർക്കും സർചാർജ്ജിൽ ഇളവുണ്ട്. എന്നാൽ പുതിയ വർദ്ധനവ് പ്രഖ്യാപിച്ചതോടെ നിലവിലെ £150 ൽ നിന്ന്, ഇവർക്കിനി £300 നൽകേണ്ടതായി വരും.

ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പുറത്ത് വിട്ട കണക്കുകൾ പ്രകാരം നിലവിൽ സർചാർജ്ജ് നൽകുന്ന ഓരോ കുടിയേറ്റക്കാരന്റെ ചികിത്സക്കായി ഏകദേശം £470 ആണ് എൻഎച്ച്എസ് ചെലവിടുന്നത്. അത് കൊണ്ട് തന്നെ സർചാർജ്ജ് വർദ്ധനവ് കൂടുതലല്ലെന്ന് ഇമ്മിഗ്രെഷൻ മന്ത്രി കരോളിൻ നോക്സ് പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more