1 GBP = 104.18

ഹെൽത്ത് കെയർ സർച്ചാർജ് ഒഴിവാക്കി; യുക്മയ്ക്കും അഭിമാന നിമിഷം…

ഹെൽത്ത് കെയർ സർച്ചാർജ് ഒഴിവാക്കി;  യുക്മയ്ക്കും അഭിമാന നിമിഷം…

യുകെയിൽ  ആരോഗ്യമേഖലയിൽ ജോലിക്കായി കടന്നുവന്നിട്ടുള്ള വിദേശികൾക്കാശ്വാസമായി ഹെൽത്ത് സർചാർജിൽ  സർക്കാർ ഇളവ് പ്രഖ്യാപിച്ചപ്പോൾ,  അതിന്റെ അതിന്റെ പിന്നാമ്പുറങ്ങളിൽ സമയോചിതമായ ഇടപെടൽ നടത്തുവാൻ  യുക്മയ്ക്കും, യുക്മ നഴ്സസ് ഫോറത്തിനും സാധിച്ചു.

യുകെയിലേക്കു വരുന്ന നഴ്സുമാരും മറ്റു ആരോഗ്യപ്രവർത്തകർക്കും എൻ എച്ച് എസ്  ചികിൽസ ലഭ്യമാക്കുന്നതിനുവേണ്ടി ഭീമമായ തുകയാണ് ഫീസിനത്തിൽ ഈടാക്കിയിരുന്നത്. കൊറോണ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന  ഈ സാഹചര്യത്തിൽ, ആരോഗ്യരംഗത്ത് ജോലിചെയ്യുന്നവർ യുദ്ധമുഖത്താണെന്നും അവരെ മാന്യമായി പരിഗണിക്കണം എന്നും ആർ സി എൻ  ഉൾപ്പെടെയുള്ള പല സംഘടനകളും ഭരണ പ്രതിപക്ഷ നേതാക്കന്മാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിമായി ബുദ്ധിമുട്ടുള്ള ഈ അവസരത്തിൽ  ഈ ഫീസ് ഒഴിവാക്കുവാൻ സാധിക്കില്ലെന്ന് ഹോം ഓഫീസ്  ഏപ്രിൽ മാസത്തിൽ പ്രഖ്യാപിക്കുകയും  ഉണ്ടായി.  യുകെയിൽ ഇപ്പോൾ ജോലിചെയ്തുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മലയാളികൾ അഭിമുഖീകരിക്കേണ്ട സാമ്പത്തീക  ബുദ്ധിമുട്ട് മനസ്സിലാക്കി   ഇമ്മിഗ്രേഷൻ ഹെൽത്ത് സർചാർജ് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യുക്മ ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം  ജോയിൻ സെക്രട്ടറിയും യുക്മ നഴ്സസ് ഫോറം കോർഡിനേറ്ററുമായ സാജൻ സത്യൻ  ഈ മാസം 19 നു ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക്, ഹോം സെക്രട്ടറി പ്രീതി പട്ടേൽ, ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ അഷ്‌വർത്ത എന്നിവർക്ക് കത്തയക്കുകയുണ്ടായി.

രണ്ടു കുഞ്ഞുങ്ങൾ ഉള്ള ഒരു കുടുംബം നിലവിലെ താരിഫ് അനുസരിച്ചു 1600  പൗണ്ട് ഒരു വർഷം  കൊടുക്കേണ്ടി വരുമെന്നും അത് നീതീകരിക്കാനാവാത്തതാണെന്നും കത്തിൽ ചൂണ്ടി കാട്ടിയിരുന്നു. പ്രതിപക്ഷത്തിനു ഈ സർചാർജിനോട് താല്പര്യമില്ലെന്നും എന്നാൽ സർക്കാർ നയത്തിൽ ഉറച്ചു നിൽക്കുകയാണെന്നും അറിയിച്ചുകൊണ്ടുള്ള മറുപടി സാജന് ലഭിച്ചിരുന്നു. 

മെയ് 20 നു പ്രതിപക്ഷ നേതാവ് കെയർ സ്റ്റർമാൻ ചോദ്യോത്തരവേളയിൽ പാർലിമെന്റിൽ ഒരിക്കൽ കൂടി ഇക്കാര്യം ഉന്നയിക്കുകയുണ്ടായി. മെയ് 21 ഇമിഗ്രേഷൻ സർചാർജ് അടിയന്തിര പ്രാധാന്യത്തോടെ സ്ക്രാപ്പ് ചെയ്യുവാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഉത്തരവിടുകയായിരുന്നു. നിലവിൽ ഒരാൾക്ക് £400 ആയിരുന്ന ഹെൽത്ത് സർചാർജ്  ഒക്ടോബര് 2020 മുതൽ £624 ആയി ഉയർത്താനിരിക്കെയാണ് ഇപ്പോൾ ഈ ഫീസ് നിർത്തലാക്കിക്കൊണ്ടുള്ള തീരുമാനം വന്നത്. ആയിരങ്ങൾക്കാശ്വാസമായിത്തീരുന്ന ഈ തീരുമാനത്തെ പരക്കെ സ്വാഗതം ചെയ്യുന്നതോടൊപ്പം ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാ ജനപ്രതിനിധികൾക്കും ഗവണ്മെന്റിനും യുക്മ  ദേശീയ സമിതിക്കു വേണ്ടി പ്രസിഡന്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ  നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more