1 GBP = 104.00

ജീവനക്കാരുടെ പുകവലിശീലം; എൻ എച്ച് എസിന് ഒരു വർഷം അധിക ബാധ്യത വരുത്തുന്നത് 200 മില്യൺ പൗണ്ട്

ജീവനക്കാരുടെ പുകവലിശീലം; എൻ എച്ച് എസിന് ഒരു വർഷം അധിക ബാധ്യത വരുത്തുന്നത് 200 മില്യൺ പൗണ്ട്

ലണ്ടൻ: എൻ എച്ച് എസ് ജീവനക്കാരുടെ പുകവലിശീലം മൂലം ഒരു വർഷം നഷ്ടമാകുന്നത് 200മില്യൺ പൗണ്ടെന്ന് കണക്കുകൾ. ജീവനക്കാർ പുകവലിക്ക് വേണ്ടി അധികമെടുക്കുന്ന വിശ്രമവേളകളും പുകവലി രോഗങ്ങൾ മൂലമുള്ള അവധിയെടുക്കലുമാണ് എൻ എച്ച് എസിന് ഇത്രയധികം അധിക ബാധ്യത വരുത്തി വയ്ക്കുന്നതെന്ന് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിലെ 1.2മില്യൺ ജീവനക്കാരിൽ 73,000 പേർ പുകവലിക്കാരെന്നാണ് കണക്കുകൾ. അങ്ങനെയെങ്കിൽ പുകവലി മൂലം നഷ്ടമാകുന്ന പ്രവർത്തി സമയങ്ങളിൽ മാത്രം ഒരു വർഷം 99 മില്യൺ പൗണ്ട് പാഴാകുന്നുവെന്ന് റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ടുബാക്കോ ഉപദേശക സമിതി മുന്നറിയിപ്പ് നൽകുന്നു. പുകവലി വിശ്രമവേളകൾ എൻ എച്ച് എസ് നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിലും ജീവനക്കാർക്ക് കിട്ടുന്ന വിശ്രമവേളകളിൽ നിന്നും അധികമായി പുകവലിക്കാർ ദിവസേന അധികമായി പത്ത് മിനിറ്റ് എടുക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

അതേസമയം പുകവലിക്കാർ ഒരു വർഷം അധികമായി 56 ശതമാനം സിക്ക് ലീവുകൾ എടുക്കുന്നുണ്ട്. ഇത് എൻ എച്ച് എസിന് വരുത്തി വയ്ക്കുന്നത് അധികമായി 101 മില്യൺ പൗണ്ടാണ്. ഇത് കൂടാതെ പുകവലിക്കാരല്ലാത്ത ജീവനക്കാരെ ഇത് മൂലമുള്ള രോഗങ്ങൾക്ക് ചികിത്സിക്കാൻ അധികമായി 6മില്യൺ പൗണ്ട് കൂടി എൻ എച്ച് എസ്‌ ചെലവാക്കേണ്ടി വരുന്നുവെന്നും കണക്കാക്കുന്നു. റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് നടത്തിയ പഠനങ്ങളിൽ 2800 പൗണ്ടാണ് ഒരു പുകവലിക്കാരനായ എൻ എച്ച് എസ് ജീവനക്കാരന് എൻ എച്ച് എസ് ചിലവാക്കുന്നത്. ഇത് വളരെ നിരാശാ ജനകമെന്ന് ആർ സി പി പ്രഫസർ ജോൺ ബ്രിട്ടൻ പറയുന്നു.

ഇത് കൂടാതെ തന്നെ ഒരു വർഷം ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ലങ് ക്യാൻസറിനും മറ്റുമായി 620മില്യൺ പൗണ്ടാണ് എൻ എച്ച് എസ് ചിലവിടുന്നത്. പുകവലിയുടെ ദൂഷ്യഫലങ്ങളാണ് ഇതിൽ അധികവും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more