1 GBP = 104.19

ഏജൻസി നേഴ്സുമാർക്കായി എൻ എച്ച് എസ് ഒരു വർഷം ചെലവിടുന്നത് ഒന്നര ബില്യൺ പൗണ്ട്; 66,000 നേഴ്‌സുമാർക്ക് സ്ഥിര നിയമനം നൽകിയാൽ ചെലവാകുന്നത് ഇതിൽ താഴെ മാത്രം

ഏജൻസി നേഴ്സുമാർക്കായി എൻ എച്ച് എസ് ഒരു വർഷം ചെലവിടുന്നത് ഒന്നര ബില്യൺ പൗണ്ട്; 66,000 നേഴ്‌സുമാർക്ക് സ്ഥിര നിയമനം നൽകിയാൽ ചെലവാകുന്നത് ഇതിൽ താഴെ മാത്രം

ലണ്ടൻ: സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ കുറവും എൻ എച്ച് എസിനെ വലയ്ക്കുമ്പോഴും എൻ എച്ച് എസ് മാനേജുമെന്റുകളുടെ കെടുകാര്യസ്ഥതയുടെ റിപ്പോർട്ടുകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് താത്കാലിക നേഴ്‌സുമാരെ ഏജൻസികൾ വഴി എടുക്കുന്നതിന് ഒരു വർഷം എൻ എച്ച് എസ് ചിലവാക്കുന്നത് ഒന്നര മില്യൺ പൗണ്ടാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഒരു വർഷത്തേക്ക് 66,000 സ്ഥിരം നേഴ്‌സുമാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി നൽകേണ്ടി വരുന്നതിന് ഇതിൽ താഴെ മാത്രം തുക മതിയാകുമെന്ന് പഠനങ്ങളിൽ പറയുന്നു. ദി ഓപ്പൺ യൂണിവേഴ്‌സിറ്റി നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

താത്കാലിക നേഴ്‌സുമാരുടെ നിയമനം രോഗികൾക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നതിലും തടസ്സമാകുന്നുണ്ട്. പുതുതായി ക്വാളിഫൈ ചെയ്യുന്നവരിൽ 70 ശതമാനവും ഒരു വർഷത്തിനകം തന്നെ എൻ എച്ച് എസ് വിടുന്ന സ്ഥിതിയുമുണ്ട്. കൂടാതെ ബ്രെക്സിറ്റ്‌ റഫറണ്ടത്തിന് ശേഷം ഇയു നേഴ്‌സുമാരുടെ കൊഴിഞ്ഞു പോക്കും നിയന്ത്രണാധീനമാണ്. ഇതൊക്കെ തന്നെയാണ് മാനേജ്‌മെന്റുകളെ ഏജൻസി നേഴ്സുമാരിൽ എത്തിക്കുന്നത്.

2017 ൽ താത്കാലിക നേഴ്സുമാർക്കായി കൃത്യമായി 1.46 ബില്യൺ പൗണ്ടാണ് എൻ എച്ച് എസ് ചിലവാക്കിയിരിക്കുന്നത്. ആവശ്യത്തിന് നേഴ്‌സുമാരെ എൻ എച്ച് എസ് തന്നെ റിക്രൂട്ട് ചെയ്തിരുന്നെങ്കിൽ ഏകദേശം 560 മില്യൺ പൗണ്ടോളം കഴിഞ്ഞ വർഷം മാത്രം ഈയിനത്തിൽ ലാഭിക്കാമായിരുന്നു. എൻ എച്ച് എസ് നേഴ്സുമാരുടെ ശമ്പളത്തേക്കാളും 61 ശതമാനം അധികമാണ് ഏജൻസി നേഴ്സുമാർക്കായി നൽകേണ്ടി വരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more