1 GBP = 103.16

എൻ എച്ച് എസ് സ്വകാര്യവത്കരണം; മലയാളികളുൾപ്പെടയുള്ളവരെ ബാധിക്കുന്ന ജെറമി ഹണ്ടിന്റെ നീക്കത്തിനെതിരെ കോടതി

എൻ എച്ച് എസ് സ്വകാര്യവത്കരണം; മലയാളികളുൾപ്പെടയുള്ളവരെ ബാധിക്കുന്ന ജെറമി ഹണ്ടിന്റെ നീക്കത്തിനെതിരെ കോടതി

ലണ്ടൻ: പുറം വാതിലിലൂടെ എൻ എച്ച് എസ് സ്വകാര്യവത്കരണം നടത്താനുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ടിന്റെ നീക്കങ്ങൾക്ക് കോടതി തടയിട്ടു. പ്രൊഫസർ സ്റ്റീഫൻ ഹോക്കിൻസും എൻ എച്ച് എസിലെ മുൻ നിര ഡോക്ടർമാരും നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. നിയമപരമല്ലാത്ത നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചതിനെതിരെ ജുഡീഷ്യൽ റിവ്യൂ വേണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

എൻ എച്ച് എസ് രോഗികൾക്ക് ചികിത്സ നൽകുന്നതിന് സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചത്. അക്കൗണ്ടബ്ൾ കെയർ ഓർഗനൈസേഷൻസ് എന്ന സംവിധാനത്തിന് കീഴിലാണ് പുതിയ കന്പനികളെ കൊണ്ട് വരിക. കോൺട്രാക്ട് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് രോഗികളുടെ ചികിത്സയുടെ പൂർണ്ണ ഉത്തരവാദിത്വം നൽകും. ഫലത്തിൽ എൻ എച്ച് എസ് ആശുപത്രികൾ,
ജി പി സംവിധാനങ്ങൾ, ക്ലിനിക്കൽ കമ്മീഷനിങ് ഗ്രൂപ്പുകൾ തുടങ്ങിയവ അപ്രത്യക്ഷമാകും.

ജെറമി ഹണ്ടിന്റെ നീക്കത്തിനെതിരെ സ്റ്റീഫൻ ഹോക്കിൻസും മറ്റ് ഹെൽത്ത് കെയർ പ്രൊഫഷണൽസും മുന്നോട്ട് വന്നെങ്കിലും ഹണ്ട് തന്റെ ആശയങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടയിലാണ് ഹോക്കിൻസും മറ്റുള്ളവരും കോടതിയെ സമീപിച്ചത്.

ജെറെമി ഹണ്ട് അവതരിപ്പിച്ച പുതിയ പദ്ധതിയനുസരിച്ച്, സ്വകാര്യ കമ്പനികള്‍ക്ക് ഇംഗ്ലണ്ടിലാകമാനം ആരോഗ്യ – സോഷ്യല്‍ സര്‍വ്വീസ് സ്ഥാപനങ്ങള്‍ നടത്തുവാന്‍ സാധിക്കും. എന്‍.എച്ച്.എസിന് എത്താന്‍ കഴിയാത്ത മേഖലകളില്‍ എന്നാണ് ഇതിനെ ആരോഗ്യമന്ത്രി വിശേഷിപ്പിച്ചത്. ചില എന്‍എച്ച്.എസ് ആശുപത്രികളില്‍ ഡിസ്ചാര്‍ജ്ജു ചെയ്യുന്ന രോഗികള്‍ക്ക് തുടര്‍ ചികിത്സയ്ക്കായ് താമസ സൗകര്യം ഏര്‍പ്പെടുത്തുന്നത് ഇപ്പോള്‍ സ്വകാര്യ കമ്പനികളാണ്. സ്വകാര്യ ഏജന്‍സികളില്‍ നിന്നുള്ള നഴ്സുമാരുടെ സേവനം എന്‍.എച്ച്.എസ് വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്നുണ്ട്

ഇതുതുടര്‍ന്നാല്‍, എ.എച്ച്.എസ് ആശുപത്രികളിലെ നഴ്സുമാരുടേയും ഡോക്ടര്‍മാരുടേയും നിയമനം പൂര്‍ണ്ണമായും സ്വകാര്യ ഏജന്‍സികളുമായുള്ള കരാര്‍ അടിസ്ഥാനത്തില്‍ ആയി മാറുമെന്നും ഫലത്തില്‍ സ്വകാര്യ കമ്പനിയെപ്പോലെ എന്‍.എച്ച്.എസിനു പ്രവര്‍ത്തിക്കേണ്ടി വരുമെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ ആരോപിക്കുന്നു. സ്റ്റീഫെന്‍ ഹോക്കിങ്ങ്സിന്‍റെ കൂടെ രാജ്യത്തെ ആരോഗ്യരംഗത്തെ പ്രമുഖരും പിന്തുണയുമായി രംഗത്തുണ്ട്. എം.പിമാരും മറ്റ് മന്ത്രിമാരും ഈ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും എന്‍.എച്ച്.എസിന്‍റെ സ്വകാര്യവത്കരണത്തെ പൂര്‍ണ്ണമായും പാര്‍ലമെന്‍റിലും എതിര്‍ക്കണമെന്നും ആവര്‍ ആവശ്യപ്പെടുു.

മഞ്ഞുകാല തിരക്കിനെ നേരിടാന്‍ എന്‍.എച്ച്.എസിന് എമര്‍ജന്‍സി ഫണ്ട് അനുവദിക്കണമെന്ന് ജെറെമി കോര്‍ബിനും ഏതാനും ദിവസംമുമ്പ് ആവശ്യപ്പെട്ടിരുന്നു.

മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന എൻ എച്ച് എസിനെ സ്വകാര്യ വത്കരിക്കാനുള്ള നീക്കം നഖശിഖാന്തം എതിർക്കുമെന്ന് പ്രതിപക്ഷ എം പിമാരും പറയുന്നു. ബി എം എ കൗൺസിലും കോടതി ഉത്തരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more