1 GBP = 104.16

എൻ എച്ച് എസിൽ ഒരു ലക്ഷത്തിലധികം ഒഴിവുകൾ നികത്താതെ കിടക്കുന്നു. മുക്കാൽഭാഗവും നേഴ്‌സുമാരുടെ തസ്തികകൾ

എൻ എച്ച് എസിൽ ഒരു ലക്ഷത്തിലധികം ഒഴിവുകൾ നികത്താതെ കിടക്കുന്നു. മുക്കാൽഭാഗവും നേഴ്‌സുമാരുടെ തസ്തികകൾ

ലണ്ടൻ: ഇംഗ്ലണ്ടിലുടനീളം എൻ എച്ച് എസ് ആശുപത്രികൾ, ആംബുലൻസ് സർവീസുകൾ, മെന്റൽ ഹെൽത്ത് തുടങ്ങി ട്രസ്റ്റുകളിലെല്ലാം കൂടി ഒരു ലക്ഷത്തിലധികം ജീവനക്കാരുടെ ഒഴിവുകൾ നികത്താതെ കിടക്കുന്നതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ തന്നെ മുക്കാൽഭാഗത്തോളം നേഴ്‌സുമാരുടെ ഒഴിവുകളാണ്. എൻ എച്ച് എസ് റെഗുലേറ്റർ പുറപ്പെടുവിച്ച ക്വാർട്ടേർലി കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു വര്ഷം 234 ട്രസ്റ്റുകളിലായി 1.1 മില്യൺ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അതേസമയം ഒരു ലക്ഷത്തോളം തസ്തികകൾ ഒഴിഞ്ഞു കിടക്കുകയും ചെയ്യുന്നുണ്ടെന്ന് കണക്കുകൾ നിരത്തി വ്യക്തമാക്കുന്നു. പുതിയ കണക്കുകൾ കണ്ട് എൻ എച്ച് എസ് മേധാവികൾ തന്നെ ഞെട്ടലിലാണ്.

മെന്റൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റുകളിൽ പന്ത്രണ്ട് ശതമാനത്തോളം ഡോക്ടർമാരുടെ ഒഴിവുകളാണ് നിലവിലുള്ളത്. നാഷണൽ ആഡിറ്റ് ഓഫീസ് 2014ൽ പുറത്തിറക്കിയ കണക്കുകളുടെ ഇരട്ടി വരും ഇത്. ജി പി ഡോക്ടർമാരുടെ ഒഴിവുകൾ ഇതിന് പുറമെയാണ്. റിക്രൂട്ട്മെന്റ് നടത്തുന്നതിൽ സർക്കാർ കാട്ടിയ അലംഭാവമാണ് ഇത്രയും ഭീകരമായ സ്ഥിതിവിശേഷമുണ്ടാക്കിയതെന്ന് എൻ എച്ച് എസ് മേധാവികൾ പറയുന്നു. എൻ എച്ച് എസിന് മതിയായ ഫണ്ടുകൾ അനുവദിക്കാത്തത് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്നെന്ന് ലേബർ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് ചൂണ്ടിക്കാട്ടുന്നു.

ഫണ്ടിംഗ് അനുവദിക്കാത്തതും ജീവനക്കാരുടെ കുറവും കഴിഞ്ഞ ക്വാർട്ടറിൽ ഏറ്റവുമധികം സമ്മർദ്ദത്തിലാക്കിയത് അത്യാഹിത വിഭാഗങ്ങളെയാണ്. കഴിഞ്ഞ ഒക്ടോബറിനും ഡിസംബറിനുമിടയിൽ അത്യാഹിത വിഭാഗങ്ങളിലെത്തിയ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. 5.6 മില്യൺ രോഗികളാണ് ഈ കാലയളവിൽ അത്യാഹിത വിഭാഗങ്ങളിലെത്തിയത്. ആവശ്യമായ ഫണ്ടുകൾ അനുവദിക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ കൗൺസിൽ ചെയർ ഡോ ചാന്ദ് നാഗ്പാലും ആവശ്യപ്പെടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more