1 GBP = 103.92

എൻ എച്ച് എസിൽ ശമ്പളം വർദ്ധിപ്പിക്കുന്നതിന് ഒരു ദിവസത്തെ ഹോളിഡേ പേ വേണ്ടെന്ന് വയ്ക്കണമെന്ന സർക്കാരിന്റെ ആവശ്യം ഉപേക്ഷിച്ചു

എൻ എച്ച് എസിൽ ശമ്പളം വർദ്ധിപ്പിക്കുന്നതിന് ഒരു ദിവസത്തെ ഹോളിഡേ പേ വേണ്ടെന്ന് വയ്ക്കണമെന്ന സർക്കാരിന്റെ ആവശ്യം ഉപേക്ഷിച്ചു

ലണ്ടൻ: കഴിഞ്ഞ 2010 മുതൽ എൻ എച്ച് എസിൽ നിലനിൽക്കുന്ന ശമ്പള വർദ്ധന നിയന്ത്രണം നീക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത് അടുത്തിടെയാണ്. എൻ എച്ച് എസ് ജീവനക്കാർക്ക് 6.5ശതമാനം വർദ്ധനവ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അതിന് പകരമായി ഒരു ദിവസത്തെ ഹോളിഡേ പേ ഒരു മില്യനോളം വരുന്ന എൻ എച്ച് എസ് ജീവനക്കാർ വേണ്ടന്ന് വയ്ക്കണമെന്നാണ് സർക്കാർ നിർദ്ദേശിച്ചത്. എന്നാൽ സർക്കാരിന്റെ നിർദ്ദേശത്തെ തൊഴിലാളികളും യൂണിയനുകളും പാടെ എതിർക്കുകയായിരുന്നു.

സർക്കാർ മുന്നോട്ട് വച്ച നിർദ്ദേശ പ്രകാരം നേഴ്‌സുമാർ, മിഡ്‌വൈഫുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ഹെൽത്ത്കെയർ ജീവനക്കാർ, മറ്റ് എൻ എച്ച് എസ് ജീവനക്കാർ തുടങ്ങിയവർക്ക് 2018 – 2019 കാലയളവിൽ ജീവനക്കാർക്ക് ശമ്പളത്തിൽ മൂന്ന് ശതമാനം വർദ്ധനവും 2019 – 2020 കാലയളവിൽ രണ്ടു ശതമാനവും 2020 -20201 ൽ ഒരു ശതമാനം വർദ്ധനവുമാണ് ലഭിക്കുക. പുതുതായി നൽകുന്ന വർദ്ധനവ് ട്രഷറിക്ക് 4.2 ബില്യൺ പൗണ്ടിന്റെ അധിക ബാധ്യതയാകും ഉണ്ടാക്കുക. അതുകൊണ്ട് തന്നെ സർക്കാർ ഒരു ദിവസത്തെ ഹോളിഡേ പേ ജീവനക്കാർ വേണ്ടെന്ന് വയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ പതിനാലോളം വരുന്ന യൂണിയനുകൾ ഒരേ സ്വരത്തിൽ എതിർത്തിരുന്നു. പ്രതിഷേധം ശക്തമായതോടെ സർക്കാർ ഹോളിഡേ പേ വേണ്ടന്ന് വയ്ക്കണമെന്ന നിർദ്ദേശം പിൻവലിക്കുകയായിരുന്നു.

എൻ എച്ച് എസ് ട്രസ്റ്റുകളാണ് സർക്കാരിന് മുന്നിൽ ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ട് വച്ചതെന്നാണ് സീനിയർ എൻ എച്ച് എസ് വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷമാകുമ്പോഴും എൻ എച്ച് എസ് പ്രവർത്തനങ്ങളിൽ കോട്ടം വരുത്താതെ മുന്നോട്ട് പോകുന്ന ജീവനക്കാരുടെ അടിയന്തിര ആവശ്യങ്ങൾക്ക് മുന്നിൽ മുഖം തിരിക്കുന്ന സർക്കാരിനെതിരെ ഏറെ വിമർശനങ്ങളാണ് ഉയർന്ന് വന്നത്. അത് തന്നെയാകും ജെറമി ഹണ്ടിനെയും കൂട്ടരെയും മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചതും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more