1 GBP = 103.69

ഗർഭിണികളായ സ്ത്രീകളോട് സംസാരിക്കാൻ മിഡ്വൈഫുമാർക്ക് പഴയതുപോലെ കഴിയില്ല; അഭിസംബോധന ചെയ്യുന്നതിനും കാര്യങ്ങൾ വിവരിക്കുന്നതിനും തിരഞ്ഞെടുത്ത പദങ്ങളെ ഉപയോഗിക്കാവൂ

ഗർഭിണികളായ സ്ത്രീകളോട് സംസാരിക്കാൻ മിഡ്വൈഫുമാർക്ക് പഴയതുപോലെ കഴിയില്ല; അഭിസംബോധന ചെയ്യുന്നതിനും കാര്യങ്ങൾ വിവരിക്കുന്നതിനും തിരഞ്ഞെടുത്ത പദങ്ങളെ ഉപയോഗിക്കാവൂ

ലണ്ടൻ: ഗർഭിണികളായ സ്ത്രീകളുമായി സംസാരിക്കുബോൾ മിഡ് വൈഫുമാർക്ക് ഇനി ഒരു കരുതൽ വേണം. ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ പുറത്തിറക്കിയ ഗൈഡിൽ ഉപയോഗിക്കേണ്ട വാക്കുകളും പദങ്ങളും പരാമർശിക്കുന്നുണ്ട്. സ്ത്രീകൾക്ക് നൽകുന്ന ബഹുമാനമുള്ള വാക്കുകൾ തീരുമാനങ്ങൾ എടുക്കാൻ ശക്തി പകരുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. മുൻപ് ഉപയോഗിച്ചിരുന്നത് പോലെ ‘ഗുഡ് ഗേള്‍’ എന്ന് ഉപയോഗിക്കാന്‍ പാടില്ല. പകരം ‘You are doing really well’ എന്നാണ് പറയേണ്ടത്. കൂടാതെ മിഡ്‌വൈഫുമാരും, ഒബ്‌സ്റ്റെട്രീഷ്യന്‍മാരും ഗര്‍ഭിണിയെ She എന്ന് അഭിസംബോധന ചെയ്ത് ചര്‍ച്ച നടത്താന്‍ പാടില്ല.
ഇതിന് പകരം യുവതിയുടെ പേര് തന്നെയാണ് ഉപയോഗിക്കേണ്ടതെന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച ഗൈഡ് നിര്‍ദ്ദേശിക്കുന്നു.

ഈ നിബന്ധനകള്‍ പിന്തുടരുമെന്ന് റോയല്‍ കോളേജ് ഓഫ് ഒബ്‌സ്റ്റെട്രീഷ്യന്‍സ് & ഗൈനക്കോളജിസ്റ്റ്‌സ് വ്യക്തമാക്കി. ഇത്തരം ബഹുമാന്യമായ പദപ്രയോഗങ്ങള്‍ നടത്തി പ്രസവം ഒരു മഹത്തായ കര്‍മ്മമാക്കി മാറ്റാന്‍ കഴിയുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് വഴി അപകടകരമായ സിസേറിയന്‍ സെഷനിലേക്ക് പോകുന്നത് വരെ തടയാമെന്നാണ് ഗവേഷണം പറയുന്നത്.
മാറുന്ന സാമൂഹ്യ വ്യവസ്ഥയ്ക്ക് അനുസൃതമായി അതിന്റെ വേഗതയില്‍ പ്രസവപരിചരണവും വ്യത്യസ്തപ്പെടണമെന്ന് ബിഎംജെ വ്യക്തമാക്കി. ഒരു സ്ത്രീക്ക് എന്താണ് ആ സമയത്ത് സംഭവിക്കുന്നതെന്ന് അവര്‍ക്ക് മാത്രം അറിയുന്ന കാര്യമാണ്. ഹെല്‍ത്ത് സര്‍വ്വീസ് ഇതിനുള്ള വേദി ഒരുക്കുന്ന ഇടമായി മാറണമെന്നും ഇവര്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more