1 GBP = 103.52
breaking news

സ്‌കോട്ട്‌ലാന്‍ഡിലെ എന്‍എച്ച്എസ് ട്രസ്റ്റില്‍ സൈബര്‍ അക്രമണം, അടിയന്തിരാവശ്യമില്ലെങ്കില്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ നിര്‍ദ്ദേശം

സ്‌കോട്ട്‌ലാന്‍ഡിലെ എന്‍എച്ച്എസ് ട്രസ്റ്റില്‍ സൈബര്‍ അക്രമണം, അടിയന്തിരാവശ്യമില്ലെങ്കില്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ നിര്‍ദ്ദേശം

സ്‌കോട്ട്‌ലാന്‍ഡിലെ ഏറ്റവും വലിയ മൂന്നാമത്തെ എന്‍എച്ച്എസ് ട്രസ്റ്റായ എന്‍എച്ച്എസ് ലാനാര്‍ക് ഷയറില്‍ സൈബര്‍ അക്രമണം. ഇതേ തുടര്‍ന്ന് അടിയന്തിരാവശ്യമില്ലാത്തവര്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. ഓപ്പറേഷനുകളും അപ്പോയ്‌മെന്റുകളും എന്‍എച്ച്എസ് ലാനാര്‍ക് ഷയര്‍ റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ അടിയന്തിര സേവനങ്ങള്‍ തുടരുമെന്ന് വക്താവ് അറിയിച്ചു.

ലോകത്താകമാനമുള്ള കമ്പ്യൂട്ടര്‍ ശൃംഖലകളെ ബാധിച്ച വാന്നാക്രൈ അക്രമണത്തിന് പിന്നാലെ യുകെ ബാധിക്കുന്ന രണ്ടാമത്തെ വലിയ സൈബര്‍ അക്രമണമാണ് ഇത്. ഏത് തരം വൈറസാണ് ബാധിച്ചിരിക്കുന്നതെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ മാല്‍വെയല്‍ ബാധിച്ചുള്ള അക്രമണമാണ് എന്ന് എന്‍എച്ച്എസ് മേധാവികള്‍ അറിയിച്ചു.

സ്‌കോട്ട്‌ലാന്‍ഡിലെ നോര്‍ത്ത്, സൗത്ത് ലാനാര്‍ക് ഷയറിലെ ഏകദേശം 650,000ത്തോളം ആളുകള്‍ ആശ്രയിക്കുന്ന സ്ഥാപനമാണ് എന്‍എച്ച്എസ് ലാനാര്‍ക് ഷയര്‍. മൂന്ന് ജനറല്‍ ആശുപത്രികളും നിരവധി ജിപി സര്‍ജറികളും ദന്തിസ്റ്റുകളും ഫാര്‍മസിസ്റ്റുകളും മറ്റ് സേവനങ്ങളുമാണ് ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച രാവിലെയോടെയാണ് ട്രസ്റ്റിലെ ഐടി സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായത്. തുടര്‍ന്ന് അടിയന്തിരാവശ്യമില്ലാതെ ആശുപത്രി സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ എന്‍എച്ച്എസ് ലാനാര്‍ക് ഷയറിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജെയ്ന്‍ ബേണ്‍സ് നിര്‍ദ്ദേശം നല്‍കി.

ഐടി സംവിധാനങ്ങള്‍ തകരാറിലായതോടെ സ്റ്റാഫിന് ഇമെയില്‍ അയക്കുന്നതിനോ അപ്പോയ്‌മെന്റുകള്‍ ലഭ്യമാക്കുന്നതിനോ സാധിച്ചില്ല. വാന്നാക്രൈയില്‍ നിന്ന് വ്യത്യസ്ഥമായി ഈ അക്രമണം എന്‍എച്ച്എസിനെ മാത്രം ഉദ്ദേശിച്ചുള്ളതാണ് എന്ന് കരുതുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more