1 GBP = 103.12

എൻ എച്ച് എസ് ചരിത്രത്തിലെ ഏറ്റവും അപകടകരമായ സ്ഥാനത്ത്; ചീഫ് എക്സിക്യു്ട്ടീവ്

എൻ എച്ച് എസ് ചരിത്രത്തിലെ ഏറ്റവും അപകടകരമായ സ്ഥാനത്ത്; ചീഫ് എക്സിക്യു്ട്ടീവ്

ലണ്ടൻ: എൻഎച്ച്എസ് അതിന്റെ 72 വർഷത്തെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ സ്ഥാനത്തെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യു്ട്ടീവ് സർ സൈമൺ സ്റ്റീവൻസ് മുന്നറിയിപ്പ് നൽകി. ആശുപത്രികളും ജീവനക്കാരും കടുത്ത സമ്മർദ്ദത്തിലാണെന്ന് പറഞ്ഞ അദ്ദേഹം ക്രിസ്മസ് ദിനം മുതൽ ഇംഗ്ലണ്ടിലുടനീളമുള്ള ആശുപത്രികളിലെ ഇൻപേഷ്യന്റുകളിൽ 15,000 ത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പറഞ്ഞു. കൊറോണ വൈറസ് രോഗികൾ നിറഞ്ഞ 30 ആശുപത്രികൾ നിറയ്ക്കുന്നതിന് തുല്യമാണിത്, ഇംഗ്ലണ്ടിലുടനീളം ഓരോ 30 സെക്കൻഡിലും ഒരാളെ കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കിടക്കകൾ ലഭ്യമല്ലാത്ത സാഹചര്യവും പലയിടങ്ങളിലും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള ഓട്ടം നടക്കുമ്പോൾ എൻ‌എച്ച്എസ് ഒരു മിനിറ്റിന് 140 ജാബുകൾ നൽകുന്നുണ്ടെന്ന് സ്റ്റീവൻസ് പറഞ്ഞു. രാജ്യത്തൊട്ടാകെയുള്ള 5.5 ദശലക്ഷത്തിലധികം വരുന്ന 70 വയസ്സിനു മുകളിലുള്ളവരും ക്ലിനിക്കലായി അങ്ങേയറ്റം ദുർബലരായവരും ഇന്ന് മുതൽ വാക്സിൻ സ്വീകരിച്ചു തുടങ്ങും. കെയർ ഹോം അന്തേവാസികളും 80 വയസ്സിനു മുകളിലുള്ളവരുടെയും മുൻ‌ഗണനാ ഗ്രൂപ്പുകളിൽ ഭൂരിഭാഗവും വാക്സിനേഷൻ ഇതിനകം തന്നെ സ്വീകരിച്ച് കഴിഞ്ഞു. വാക്സിനേഷൻ പദ്ധതികൾ ദ്രുതഗതിയിലാക്കുന്നത് എൻഎച്ച്എസിലും കാര്യമായ മാറ്റമുണ്ടാക്കുമെന്നും സ്റ്റീവൻസ് ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ ഡാറ്റ സൂചിപ്പിക്കുന്നത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഫലം ചെയ്യുന്നുവെന്നാണ്. പുതിയ കേസുകളുടെ എണ്ണം കഴിഞ്ഞ ആഴ്ചയിൽ നിന്നും 22.5% കുറഞ്ഞു. അതേസമയം ആശുപത്രി പ്രവേശനവും മരണവും ഇപ്പോഴും ഉയർന്ന നിലയിൽ തന്നെ.
പോസിറ്റീവ് പരിശോധനയ്ക്ക് ശേഷം 28 ദിവസത്തിനുള്ളിൽ 671 മരണങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടു. 4,179 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more