1 GBP = 103.91

എൻ എച് എസ്സിൽ സേവനം ഒരു വൃതമാക്കിമാറ്റിയിട്ടുള്ള നിങ്ങളുടെ സഹപ്രവർത്തകരുടെ പേരുകൾ നോമിനേറ്റ് ചെയ്യുക, വിജയിപ്പിക്കുക

എൻ എച് എസ്സിൽ സേവനം ഒരു വൃതമാക്കിമാറ്റിയിട്ടുള്ള നിങ്ങളുടെ സഹപ്രവർത്തകരുടെ പേരുകൾ നോമിനേറ്റ് ചെയ്യുക, വിജയിപ്പിക്കുക

എബ്രഹാം പൊന്നുംപുരയിടം

ഇൻഗ്ലണ്ടിലെ പ്രമുഖ ടെലിവിഷൻ ആയ ഐ.ടി.വി.യും ദിനപത്രമായ ദി മിറററും സംയുക്തമായി ഏർപ്പെടുത്തിയ എൻഎച്ച്എസ് ഹീറോസ് 2018 അവാർഡിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ഈ വർഷം 70 ം പിറന്നാൾ ആഘോഷിക്കുന്ന നാഷണൽ ഹെൽത്ത് സർവീസിൽ അവിസ്മരണീയമായ സേവനം കാഴ്ചവച്ചവരെ ആദരിക്കാനുള്ള നിങ്ങളുടെ അവസരമാണിത്.

മനുഷ്യ ജീവനെ രക്ഷിക്കാനായി ഡ്യൂട്ടിയിൽ കണ്ണിൽ എണ്ണ ഒഴിച്ചിരിക്കുന്ന ഒരു ജീവനക്കാരനെയോ ജീവനക്കാരിയെയോ നിങ്ങൾക്ക് അറിയാമോ? അല്ലെങ്കിൽ നിങ്ങളുടെ അംഗീകാരം അർഹിക്കുന്ന ഡോക്ടറോ നെഴ്സോ ഉണ്ടോ ? എൻ എച് എസിന്റെ അനുദിന പ്രവർത്തനങ്ങൾക്കു വേണ്ടി നെട്ടോട്ടമോടുന്ന പോർട്ടർ, ക്ലീനർ, പാരാ മെഡിക്കൽസ്ക്, സന്നദ്ധസേവകർ, സാമൂഹ്യസേവകർ, ക്രമസമാധാന പരിപാലകർ എന്നിവരാരെങ്കിലും നിങ്ങളുടെ നോമിനിയെ പ്രതിനിധീകരിക്കുന്നുണ്ടോ? ഫണ്ട്രൈസർമാർ, മാനസികാരോഗ്യ ചാംപ്യൻമാർ, മുൻകൈയ്യെടുക്കുന്ന ഗ്രൌണ്ട് ബ്രേക്കറുകാർ, അതിശയകരമായ സന്നദ്ധപ്രവർത്തകർ തുടങ്ങിയവരെക്കുറിച്ചറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

നിങ്ങളുടെ നോമിനിയെ നോമിനേറ്റ് ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://nhs-heroes.co.uk/nominate

ഈ അവാർഡുകൾ വഴി , ജീവനക്കാരുടെ നിസ്വാർത്ഥത, സേവനം, സ്നേഹം, അർപ്പണബോധം, കഠിനാധ്വാനം, എന്നിവ അംഗീകരിക്കുക എന്നതാണ്. ഈ അവാർഡ് ദാന ചടങ്ങു ബ്രിട്ടനിലെ ഏറ്റവും വലിയ താരങ്ങൾ പങ്കെടുക്കുന്നതും മെയ് മാസത്തിൽ ഐ.ടി.വി. പ്രക്ഷേപണം ചെയ്യുന്നതുമായിരിക്കും. ലോകത്തിലെ തന്നെ എട്ടാം അത്ഭുതമായ ഇംഗ്ലാൻഡിലെ എൻ എച് എസ് സാമൂഹ്യ സുരക്ഷാ മേഖലയിൽ ഏറ്റവും കൂടുതൽ ആളുകൾ പ്രവർത്തിക്കുന്ന മേഖലയാണ്. ജനനം തൊട്ടു മരണം വരെ ഇംഗ്ലണ്ടിലെ ജനങ്ങളുടെ ആരോഗ്യ സാമൂഹ്യ സുരക്ഷ നൽകിവരുന്നു.

എൻ എച് എസിന്റെ 2016 ലെ കണക്കു പ്രകാരം ജാതി-മത-വർഗ്ഗ-ഭാഷ വ്യത്യാസമില്ലാതെ 102 രാജ്യങ്ങളിൽ നിന്നും ഉള്ള 13 ലക്ഷം ജോലിക്കാരിൽ ഇന്ത്യക്കാരായ 17823 പേർ ജോലി ചെയ്യുന്നു. എൻ എച് എസ്സിൽ ബ്രിട്ടീഷുകാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദേശികൾ ആയ ജോലിക്കാർ ഇന്ത്യക്കാരാണ്. അതിനാൽ തീർച്ചയായും നമ്മുടെ ഇന്ത്യക്കാരായ സഹപ്രവർത്തകരെ കണ്ടു പിടിച്ചു നോമിനേറ്റ് ചെയ്തു വിജയിപ്പിക്കുക എന്നുള്ളത് നമ്മുടെ കടമയാണ്. ഈ അവസരം മുതലാക്കി നമ്മുടെ ആൾക്കാർക്ക് അംഗീകാരം കരസ്ഥമാക്കാൻ സഹായിക്കുക. നമുക്ക് ഒരുമിച്ചു നിന്നുകൊണ്ട് ശക്തരായി വളരാം. Let us work together and be strong.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more