1 GBP = 103.11
breaking news

ഇന്ത്യയുൾപ്പെടയുള്ള രാജ്യങ്ങളിൽ നിന്ന് എൻ എച്ച് എസ് റിക്രൂട്ട് ചെയ്ത ഡോക്ടർമാർക്ക് ഹോം ഓഫീസ് വിസ നിഷേധിച്ചു

ഇന്ത്യയുൾപ്പെടയുള്ള രാജ്യങ്ങളിൽ നിന്ന് എൻ എച്ച് എസ് റിക്രൂട്ട് ചെയ്ത ഡോക്ടർമാർക്ക് ഹോം ഓഫീസ് വിസ നിഷേധിച്ചു

ലണ്ടൻ: ആവശ്യത്തിന് ഡോക്ടർമാരില്ല, നേഴ്‌സുമാരില്ല, മറ്റുജീവനക്കാരില്ല ഇതൊക്കെയാണ് എൻ എച്ച് എസ് നേരിടുന്ന പ്രശ്നങ്ങൾ. എന്നാൽ പ്രതിസന്ധികളെ മറികടന്ന് ജീവനക്കാരുടെ കുറവ് നികത്താൻ എൻ എച്ച് എസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് വിഘാതമാകുന്നത് സർക്കാർ ഏജൻസികൾ തന്നെ. ഹോം ഓഫീസിന്റെ മുടന്തൻ ഞായങ്ങളാണ് ഇപ്പോൾ എൻ എച്ച് എസിന് തലവേദന സൃഷ്ടിക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എൻ എച്ച് എസ റിക്രൂട്ട് ചെയ്ത ഇരുപതോളം ഡോക്ടർമാർക്കാണ് ഹോം ഓഫീസ് വിസ നിഷേധിച്ചത്.

മതിയായ ശമ്പളം ഇല്ലെന്ന കാരണം പറഞ്ഞാണ് ഹോം ഓഫീസ് വിസകൾ നിഷേധിച്ചത്. ഹോം ഓഫീസ് ചട്ടപ്രകാരം ഡോക്ടർമാർക്ക് വാർഷിക വരുമാനം £55000 ഉണ്ടാകണമെന്നാണ്. ബിർമിങ്ഹാം യൂണിവേഴ്‌സിറ്റി ആശുപത്രിയുടെ 18 ടൈർ 2 വിസകളാണ് ഹോം ഓഫീസ് കഴിഞ്ഞ രണ്ടു മാസത്തിനിടക്ക് മടക്കിയത്. ഇതിൽ പതിനാറും ട്രോമാ, പ്ലാസ്റ്റിക് സർജെറി, എൽഡർലി കെയർ തുടങ്ങിയ വിഭാഗങ്ങളിലേക്കുള്ള സീനിയർ ഡോക്ടര്മാരുടേതായിരുന്നു. ആദൻബ്രുക് എൻ എച്ച് എസ് ട്രസ്റ്റിന്റെ മൂന്ന് ഡോക്ടർമാർക്കുള്ള വിസകളാണ് ഹോം ഓഫീസ് നിഷേധിച്ചത്.

ഡോക്ടർമാരുടെ കുറവ് നിമിത്തം ആശുപത്രികളിൽ ഇതിനകം തന്നെ വാർഡുകളും കിടക്കകളും വെട്ടിച്ചുരുക്കുന്നുണ്ട്. മെഡിക്കൽ കൗൺസിൽ ടെസ്റ്റുകളും ലാങ്ക്വേജ് ടെസ്റ്റുകളും പാസായി ഫെബ്രുവരിയിൽ ജോലിക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഡോക്ടർമാർക്കാണ് ഹോം ഓഫീസ് നിയമം ഇരുട്ടടിയായത്. ഹോ ഓഫീസിന്റെ നടപടിക്കെതിരെ ഇതിനകം തന്നെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ട്രസ്റ്റുകളും ഹോം ഓഫീസിന് പരാതി നൽകിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more