1 GBP = 103.12

എൻ എച്ച് എസ് കമ്പ്യൂട്ടർ ശൃംഖല തകർത്ത് സൈബർ ആക്രമണം; അത്യാഹിത വിഭാഗങ്ങളിലേക്ക് രോഗികൾ വരരുതെന്ന് മുന്നറിയിപ്പ്

എൻ എച്ച് എസ് കമ്പ്യൂട്ടർ ശൃംഖല തകർത്ത് സൈബർ ആക്രമണം; അത്യാഹിത വിഭാഗങ്ങളിലേക്ക് രോഗികൾ വരരുതെന്ന് മുന്നറിയിപ്പ്

ലണ്ടൻ: എൻ എച്ച് എസ് കമ്പ്യൂട്ടർ ശൃംഖല അപ്പാടെ തകർത്ത് സൈബർ ആക്രമണം. രാജ്യത്തെ മുഴുവൻ ആശുപത്രികളിലും വിശദമായ പരിശോധനനകളാണ് നടക്കുന്നത്. മാഞ്ചസ്റ്റർ, വെയ്ൽസ് തുടങ്ങി തിരക്കേറിയ ആശുപത്രികളെയാണ് സൈബർ ആക്രമണം സാരമായി ബാധിച്ചിരിക്കുന്നത്. ഐ ടി വിദഗ്ധരും ആശുപത്രി മേധാവികളും പ്രശ്നം കണ്ടു പിടിച്ച് ഒഴിവാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അതിനിടെ അത്യാഹിത വിഭാഗങ്ങളിൽ രോഗികളെ കൊണ്ട് വരേണ്ടെന്ന് മുന്നറിയിപ്പ് കൊടുത്തത് കാര്യത്തിന്റെ ഗൗരവം വര്ധിപ്പിക്കുന്നുണ്ട്.

സംഗതി ഒരു ടെക്‌നിക്കല്‍ ഇഷ്യൂ മാത്രമാണെന്ന് വെല്‍ഷ് സര്‍ക്കാര്‍ വക്താവ് അവകാശപ്പെട്ടു. ബ്ലെയ്‌നാവോണ്‍, കാര്‍ഡിഫ് ബേ എന്നിവിടങ്ങളിലുള്ള എന്‍എച്ച്എസ് വെയില്‍സ് ഡാറ്റാ സെന്ററുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, പ്രശ്‌നം തീര്‍ക്കാന്‍ എന്‍എച്ച്എസ് വെയില്‍സ് ഇന്‍ഫൊര്‍മാറ്റിക്‌സ് സര്‍വ്വീസ് ഇറങ്ങിയിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറി, റോയല്‍ മാഞ്ചസ്റ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ഹാക്കിംഗ് പ്രതിസന്ധി ബുദ്ധിമുട്ടിലാക്കി.

മാഞ്ചസ്റ്ററിലെ റോയല്‍ ഐ ഹോസ്പിറ്റല്‍, സെന്റ് മേരീസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും ഐടി പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഇതിനുള്ള കാരണം മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് തിരിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പ്രശ്‌നം എപ്പോള്‍ അവസാനിക്കുമെന്ന് വ്യക്തവുമല്ല. എന്നാല്‍ രോഗികള്‍ക്ക് ഇതുമൂലം സുരക്ഷാ ഭീഷണി ഇല്ലെന്നാണ് ആരോഗ്യ മേധാവികള്‍ വ്യക്തമാക്കുന്നത്. രോഗികളുടെ റെക്കോര്‍ഡുകളെ ഈ ഹാക്കിംഗ് ബാധിക്കുമോയെന്നും ഉറപ്പില്ല.

ഇന്‍ഫഌവെന്‍സയും, ശൈത്യകാലവും സമ്മര്‍ദത്തിലാക്കിയ എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കാന്‍ ഈ ഐടി പ്രശ്‌നം വഴിയൊരുക്കുമെന്നാണ് ആശങ്ക.
കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് വന്‍തോതില്‍ സൈബര്‍ അക്രമണത്തിന് ഇരയായിരുന്നു. മെയ് മാസത്തില്‍ വാനാക്രൈ റാന്‍സംവെയറാണ് പണിയൊരുക്കിയത്. ഇക്കുറി എന്താണ് പ്രശ്‌നമെന്ന് വരും മണിക്കൂറുകളില്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more