1 GBP = 103.89

പ്രവർത്തനലക്ഷ്യം കൈവരിക്കുന്ന എൻ എച്ച് എസ് ജീവനക്കാർക്ക് മാത്രം ശമ്പളവർദ്ധന; ജെറമി ഹണ്ടിന്റെ പ്രസ്താവന തള്ളി എൻ എച്ച് എസ് മേധാവി

പ്രവർത്തനലക്ഷ്യം കൈവരിക്കുന്ന എൻ എച്ച് എസ് ജീവനക്കാർക്ക് മാത്രം ശമ്പളവർദ്ധന; ജെറമി ഹണ്ടിന്റെ പ്രസ്താവന തള്ളി എൻ എച്ച് എസ് മേധാവി

ലണ്ടൻ: അടുത്ത ഏപ്രിലോടെ എൻ എച്ച് എസ് ജീവനക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ശമ്പളവർദ്ധനാ നിയന്ത്രണം എടുത്ത് മാറ്റുമെന്നാണ് ഗവണ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫിലിപ്പ് ഹാമാൻഡിന്റെ ബഡ്ജറ്റ് പുറത്ത് വരാനിരിക്കെ ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ടിന്റെ പ്രസ്താവന ശമ്പളവർദ്ധന പ്രതീക്ഷിച്ചിരിക്കുന്ന മലയാളികളുൾപ്പെടുയുള്ള എൻ എച്ച് എസ് ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന തരത്തിലായിരുന്നു. എന്നാൽ അതിനെ പ്രതിരോധിച്ച് കൊണ്ട് എൻ എച്ച് എസ് ചീഫ് എക്സിക്യു്ട്ടീവ് ഓഫീസർ സൈമൺ സ്റ്റീഫൻ തന്നെ മുന്നോട്ട് വന്നത് ശമ്പള വർദ്ധന പ്രതീക്ഷിച്ചിരിക്കുന്ന 1.7 മില്യൺ ജീവനക്കാരിൽ ഏറെ പ്രതീക്ഷയുണർത്തുന്നു. ശമ്പള വർദ്ധനവിന് ആവശ്യമായ ഫണ്ട് ഗവണ്മെന്റ് മാറ്റി വയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രവർത്തന ലക്‌ഷ്യം കൈവരിക്കുന്ന ജീവനക്കാർക്ക് പ്രത്യേകം പ്രോത്സാഹനം നല്കണമെന്നും അതിനാവശ്യമായ അധിക ഫണ്ട് സർക്കാർ നൽകണമെന്നും പറഞ്ഞാണ് ഹെൽത്ത് സെക്രട്ടറിയുടെ വാദങ്ങളെ ഖണ്ഡിച്ചത്.

എൻ എച്ച് എസ് മാനേജർമാരുടെയും യൂണിയൻ പ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് സൈമൺ സ്റ്റീഫൻ ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ കുറെ വര്ഷങ്ങളായി ശമ്പള വർദ്ധനവില്ലാതെ ജോലി ചെയ്യുന്നവരാണ് ജീവനക്കാരെന്നും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. എൻ എച്ച് എസിലെ മറ്റു വിദഗ്ധരും ഇക്കാര്യം നിരാകരിക്കുന്നു. ഏകദേശം 9 ബില്യൺ പൗണ്ടോളം 2010 നും 2015 നും ഇടക്ക് എൻ എച്ച് എസിന് സേവ് ചെയ്യാൻ കഴിഞ്ഞെന്ന് അവർ പറയുന്നു. ഇതിൽ കൂടുതലും ജീവനക്കാരെ വെട്ടിക്കുറച്ചതിലൂടെയാണ് നേടിയത്. സൈമൺ സ്റ്റീഫന്റെ വാദങ്ങളെ പിന്തുണച്ച് കൊണ്ട് നിരവധി പ്രമുഖരാണ് രംഗത്ത് വന്നിട്ടുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more