1 GBP = 103.70

എൻ എച്ച് എസ് ജീവനക്കാരുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന് ചീഫ് എക്സിക്ക്കുട്ടീവ്; കരിയർ ബ്രേക്കും ഫ്ലെക്സിബിൾ വർക്കിങ് പാറ്റേണും പ്രവർത്തനത്തെ ബാധിക്കുന്നു

എൻ എച്ച് എസ് ജീവനക്കാരുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന് ചീഫ് എക്സിക്ക്കുട്ടീവ്; കരിയർ ബ്രേക്കും ഫ്ലെക്സിബിൾ വർക്കിങ് പാറ്റേണും പ്രവർത്തനത്തെ ബാധിക്കുന്നു

ലണ്ടൻ: എൻ എച്ച് എസ് ജീവനക്കാരുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന് എൻ എച്ച് എസ് ചീഫ് എക്സിക്ക്കുട്ടീവ് ഇയാൻ കമിങ് പറയുന്നു. കരിയർ ബ്രേക്കും ഫ്ലെക്സിബിൾ വർക്കിങ് പാറ്റേണും ജീവനക്കാരുടെ കുറവ് കൊണ്ട് പൊറുതിമുട്ടുന്ന എൻ എച്ച് എസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. പ്രത്യേകിച്ച് യുവ തലമുറ ഒന്നോ രണ്ടോ വർഷം ജോലി ചെയ്തിട്ട് പിന്നെ ഒരു വർഷം കരിയർ ബ്രേക്കിന് അപേക്ഷിക്കുകയാണ്. ആ സ്ഥിതി മാറണമെന്ന് അദ്ദേഹം പറയുന്നു. 2027 ആകുമ്പോഴേക്കും എൻ എച്ച് എസ് ജീവനക്കാരിൽ 190,000 അധിക ജീവനക്കാരാണ് വേണ്ടതെന്നാണ് പഠനങ്ങൾ പറയുന്നത്. ജനപ്പെരുപ്പവും വാർദ്ധക്യവും ഇത്രയും ജീവനക്കാർ വേണ്ടി വരും, എന്നാൽ ഹെൽത്ത് എജ്യൂക്കേഷൻ ഇംഗ്ലണ്ട് ഇപ്പോഴത്തെ കണക്കനുസരിച്ച് 72000 ജീവനക്കാർ മാത്രമേ പുതുതായി എത്തുകയുള്ളൂ എന്ന് മുന്നറിയിപ്പ് നൽകുന്നു.

ഇക്കാര്യങ്ങൾ പരിഹരിക്കണമെങ്കിൽ കരിയർ ബ്രേക്ക് എടുക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നാണ് എൻ എച്ച് എസ് മേധാവി പറയുന്നത്. ഒപ്പം ഫ്ലെക്സിബിൾ ജോലി സമയം തിരഞ്ഞെടുക്കുന്നതും. എന്നാൽ മലയാളികളടക്കമുള്ള നിരവധി പേർക്ക് ജോലി സമയം തിരഞ്ഞെടുക്കുന്നതിൽ കിട്ടുന്ന സ്വാതന്ത്ര്യം ഏറെ ഗുണകരമാണ്. കുട്ടികളെ നോക്കുന്നതിനും മറ്റുമാണ് മലയാളികൾ ഈ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നത്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more