1 GBP = 104.12

എൻ എച്ച് എസിന് അടിയന്തിര ധനസഹായമായി നാല് ബില്യൺ പൗണ്ട് അനുവദിക്കണമെന്ന സി ഇ ഓയുടെ ആവശ്യം ചാൻസലർ തള്ളി

എൻ എച്ച് എസിന് അടിയന്തിര ധനസഹായമായി നാല് ബില്യൺ പൗണ്ട് അനുവദിക്കണമെന്ന സി ഇ ഓയുടെ ആവശ്യം ചാൻസലർ തള്ളി

ലണ്ടൻ: ഈ ആഴ്ച്ച ചാൻസലർ ഫിലിപ്പ് ഹാമാൻഡ് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ എൻ എച്ച് എസിന് അടിയന്തിര ധനസഹായമായി നാല് ബില്യൺ പൗണ്ട് വക കൊള്ളിക്കണമെന്ന് എൻ എച്ച് എസ് സി ഇ ഓ സ്റ്റീഫൻ സൈമണിന്റെ ആവശ്യം ചാൻസലർ തള്ളി. ചെറിയ പ്രശ്നങ്ങൾ ഊതിപ്പെരുപ്പിച്ച് ഭീതി ജനിപ്പിക്കുകയാണ് സി ഇ ഓ ചെയ്യുന്നതെന്ന് ചാൻസലർ പറഞ്ഞു. ബിബിസിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എന്നാൽ അടിയന്തിരമായി എൻ എച്ച് എസിന് ഈ തുക അനുവദിക്കില്ലെന്ന് പറഞ്ഞ ചാൻസലർ, വിവിധ മേഖലകൾക്കുള്ള ഫണ്ടുകളിൽ തുക വർധിപ്പിക്കുന്നത് കൃത്യമായ അനുപാതത്തിൽ മാത്രമായിരിക്കുമെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച്ചയാണ് എൻ എച്ച് എസിന് അടിയന്തിര ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്റ്റീഫൻ പരസ്യമായി രംഗത്തെത്തിയത്. ശസ്ത്രക്രിയകൾക്ക് കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്റ്റീഫന്റെ പരസ്യ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രി തെരേസാ മേയും രംഗത്തെത്തിയിരുന്നു. എൻ എച്ച് എസിലെ പ്രവർത്തനങ്ങൾക്ക് കോട്ടം സംഭവിച്ചാൽ പൂർണ്ണ ഉത്തരവാദിത്വം സി ഇ ഓ എന്ന നിലയിൽ സ്റ്റീഫന് തന്നെയായിരിക്കുമെന്ന താക്കീതാണ് പ്രധാനമന്ത്രി നൽകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more