1 GBP = 103.61
breaking news

വലകുലുക്കി നെയ്​മറും എവർട്ടണും; ഹാട്രിക്​ മികവിൽ ​പെലെയെ മറികടന്ന്​ മെസ്സി

വലകുലുക്കി നെയ്​മറും എവർട്ടണും; ഹാട്രിക്​ മികവിൽ ​പെലെയെ മറികടന്ന്​ മെസ്സി

സാവോപോളോ: ലോകകപ്പ്​ യോഗ്യത റൗണ്ടിൽ അപരാജിത കുതിപ്പ്​ തുടർന്ന്​ ബ്രസീൽ. ആദ്യപകുതിയിൽ സൂപ്പർ താരം നെയ്​മറും എവർട്ടണും നേടിയ ഗോളുകളുടെ മികവിൽ ബ്രസീൽ പെറുവിനെ 2-0ത്തിന്​ തോൽപിച്ചു. 

ആദ്യ പകുതി പിന്നിട്ട്​ 14 മിനിറ്റ്​ പിന്നിടുന്നതിന്​ മു​േമ്പ പ്രസീൽ ആദ്യ വെടിപൊട്ടിച്ചിരുന്നു. നെയ്​മറിന്‍റെ പാസിൽ നിന്നായിരുന്നു എവർട്ടണിന്‍റെ ആദ്യ ഗോൾ. ആദ്യ പകുതി അവസാനിക്കാൻ വെറും അഞ്ച്​ മിനിറ്റ്​ ശേഷിക്കേ നെയ്​മർ ബ്രസീലിന്‍റെ രണ്ടാം ഗോൾ വലയിലാക്കി. രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ പെറുവിനായില്ല.

ഇതോടെ എട്ട്​ മത്സങ്ങളിൽ നിന്ന്​ 24 പോയിന്‍റുമായി ​ബ്രസീലാണ്​ ലാറ്റിനമേരിക്കയിൽ ഒന്നാം സ്​ഥാനക്കാർ. ഒമ്പത്​ മത്സരങ്ങളിൽ നിന്ന്​ എട്ട്​ പോയിന്‍റ്​ മാത്രമുള്ള പെറു ഏഴാമതാണ്​. 18 പോയിന്‍റുമായി അർജന്‍റീനയാണ്​ രണ്ടാമത്​.

നേരത്തെ ഹാട്രിക്​ നേടിയ സൂപ്പർ താരം ലയണൽ മെസ്സിയുടെ മികവിൽ ലോകകപ്പ്​ യോഗ്യത റൗണ്ട്​ മത്സരത്തിൽ അർജന്‍റീന ബൊളീവിയയെ 3-0ത്തിന്​ തോൽപിച്ചിരുന്നു. 79ാം അന്താരാഷ്​ട്ര കരിയർ ഗോളുമായി കളംവാണ സൂപ്പർ താരം ലയണൽ മെസ്സി ബ്രസീലിയൻ ഇതിഹാസം പെലെയെ മറികടന്നു.

14, 64, 88 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. അർജന്‍റീനക്കായി മെസ്സി നേടുന്ന ഏഴാമത്തെ ഹാട്രിക്കാണിത്​. 26 ഗോളുമായി ദക്ഷിണ അമേരിക്കയിൽ ലോകകപ്പ്​ യോഗ്യത റൗണ്ട്​ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന യുറുഗ്വായ്​ താരം ലൂയി സുവാരസിന്‍റെ റെക്കോഡും മെസ്സി മറികടന്നു.

പെലെയുടെ പേരിൽ 77 അന്താരാഷ്​ട്ര ഗോളുകളാണുള്ളത്​. ലാറ്റിനമേരിക്കയിൽ അന്താരാഷ്​ട്ര തലത്തിൽ ബ്രസീലിയൻ താരങ്ങളായ മാർത്തയും (109) ക്രിസ്റ്റ്യാന്നയുമാണ്​ മെസ്സിയുടെ മുമ്പിലുള്ളത്​. പുരുഷൻമാരുടെ പട്ടികയിൽ ബ്രസീലിന്‍റെ നെയ്​മറാണ് (68)​ മൂന്നാമത്​. 

ലാറ്റിനമേരിക്കയിൽ നടന്ന മറ്റ്​ മത്സരങ്ങളിൽ പരാഗ്വായ് വെനിസ്വേലയെയും കൊളംബിയ ചിലെയെയും യുറുഗ്വായ്​ ഇക്വഡോറിനെയും പരാജയപ്പെടുത്തി. 2-1നായിരു​ന്നു പാരഗ്വായ്​യുടെ ജയം. യുറുഗ്വായ്​ ഏകപക്ഷീയമായ ഒരുഗോളിന്​ ഇക്വഡോറിനെ മറികടന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു കൊളംബിയയുടെ ജയം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more