1 GBP = 103.12

ന്യൂസിലൻഡുമായി സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം നൽകി ബ്രിട്ടൻ

ന്യൂസിലൻഡുമായി സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം നൽകി ബ്രിട്ടൻ

ലണ്ടൻ: ന്യൂസിലാന്റുമായി ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും പ്രയോജനം ചെയ്യുന്ന ഒരു സ്വതന്ത്ര വ്യാപാര കരാറിന് ബ്രിട്ടൻ അംഗീകാരം നൽകി. കയറ്റുമതിക്കാർക്കുള്ള ചെലവ് കുറയ്ക്കുമെന്നും ന്യൂസിലാന്റിലെ തൊഴിൽ വിപണി യുകെ പ്രൊഫഷണലുകൾക്ക് തുറന്നുകൊടുക്കുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

കാനഡ, ജപ്പാൻ തുടങ്ങിയവരുമായി ഒരു ട്രേഡ് ക്ലബ്ബിൽ ചേരുന്നതിനുള്ള ഒരു ചുവടുവെപ്പാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അതേസമയംസർക്കാരിന്റെ തന്നെ കണക്കനുസരിച്ച് ന്യൂസിലാന്റ് ഇടപാട് യുകെ വളർച്ച വർദ്ധിപ്പിക്കാൻ സാധ്യതയില്ല. മൊത്തത്തിൽ, യുകെ വ്യാപാരത്തിന്റെ ഒരു ചെറിയ അനുപാതം മാത്രമാണ് ന്യൂസിലാന്റിൽ നടക്കുന്നത്, 0.2%ൽ താഴെ.

കരാർ യുകെ കർഷകരെ വേദനിപ്പിക്കുകയും ഭക്ഷ്യ നിലവാരം കുറയ്ക്കുകയും ചെയ്യുമെന്ന് ലേബറും നാഷണൽ ഫാർമേഴ്സ് യൂണിയനും (എൻഎഫ് യു) പറഞ്ഞു. എന്നാൽ, ഉൽപന്നങ്ങൾ മികച്ച രീതിയിൽ പങ്കിടുന്നതിനുള്ള രണ്ട് ദിശകളിലുമുള്ള അവസരങ്ങൾ ഇത് നൽകുമെന്നും ബ്രിട്ടീഷ് കർഷകർ വിഷമിക്കേണ്ടതില്ലെന്നും അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ആനി-മേരി ട്രെവലിയൻ പറഞ്ഞു.

16 മാസത്തെ ചർച്ചകൾക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ജോൺസണും ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡറും ബുധനാഴ്ചയാണ് വീഡിയോ കോളിലൂടെ കരാറിന് അംഗീകാരം നൽകിയത്. വസ്ത്രങ്ങൾ, കപ്പലുകൾ, ബുൾഡോസറുകൾ എന്നിവയുൾപ്പെടെയുള്ള യു.കെ. ഉത്പന്നങ്ങൾക്കും ന്യൂസിലൻഡിന്റെ വൈൻ, ഹണി, കിവി ഫ്രൂട്ട് ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്കും ഇതോടെ നികുതി ഇല്ലാതാകും. അഭിഭാഷകർ, ആർക്കിടെക്റ്റുകൾ തുടങ്ങിയ പ്രൊഫഷണലുകൾക്ക് ന്യൂസിലാൻഡിൽ കൂടുതൽ എളുപ്പത്തിൽ ജോലി നേടാനാകുമെന്നും സർക്കാർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more