1 GBP = 103.21

അ​ഭി​മു​ഖ​ത്തി​നി​ടെ ഭൂ​ച​ല​നം: കുലുക്കമില്ലാതെ ന്യൂ​സി​ല​ൻ​ഡ്​​​ പ്ര​ധാ​ന​മ​​ന്ത്രി

അ​ഭി​മു​ഖ​ത്തി​നി​ടെ ഭൂ​ച​ല​നം: കുലുക്കമില്ലാതെ  ന്യൂ​സി​ല​ൻ​ഡ്​​​ പ്ര​ധാ​ന​മ​​ന്ത്രി

വെ​ല്ലി​ങ്​​ട​ൺ: കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ ടി.​വി ചാ​ന​ലി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന്യൂ​സി​ല​ൻ​ഡ്​ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ർ​ഡ​ൻ. ആ ​സ​മ​യ​ത്താ​ണ്​ റി​ക്​​ട​ർ സ്​​കെ​യി​ലി​ൽ 5.8 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. മു​ന്നി​ലു​ള്ള കാ​മ​റ ഇ​ള​കി. ഭൂ​ച​ല​ന​മാ​ണെ​ന്ന്​ മ​ന​സ്സി​ലാ​യി​ട്ടും ആ​ർ​ഡ​​െൻറ മു​ഖ​ത്തെ ചി​രി മാ​ഞ്ഞി​ല്ല.

മാ​ത്ര​വു​മ​ല്ല, പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​നോ​ട്, അ​ത്യാ​വ​ശ്യം ന​ല്ല ഭൂ​ച​ല​ന​മാ​ണ്​ ഇ​പ്പോ​ഴു​ണ്ടാ​യ​ത്​ എ​ന്ന​വ​ർ പ​റ​യു​ക​യും ചെ​യ്​​തു. ത​ല​ക്കു​മു​ക​ളി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന ലൈ​റ്റു​ക​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ ഒ​രു പ്ര​ശ്​​ന​വു​മി​ല്ലെ​ന്നും അ​ഭി​മു​ഖം തു​ട​രാ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഭൂ​ച​ല​ന​ത്തിൽ അപകടമൊന്നുമില്ല.

ആ​ർ​ഡ​​െൻറ ച​ങ്കു​റ​പ്പോ​ടെ​യു​ള്ള പ്ര​തി​ക​ര​ണം ഉ​ട​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തു. ന്യൂ​സി​ല​ൻ​ഡ്​ നി​ര​ന്ത​രം ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ, മി​ക്ക​വ​ർ​ക്കും നേ​രി​യ ച​ല​ന​ങ്ങ​ൾ പ്ര​ശ്​​ന​മാ​കാ​റി​ല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more