1 GBP = 104.00
breaking news

ന്യൂസിലന്റിലേക്ക് പോകാനുള്ള വിസയില്‍ തൊഴില്‍ വൈദഗ്ധ്യമായി ‘വേശ്യാവൃത്തി’ കൂട്ടിച്ചേര്‍ത്തു; വേണ്ടത് മൂന്നുവര്‍ഷത്തെ തൊഴില്‍ പരിചയം

ന്യൂസിലന്റിലേക്ക് പോകാനുള്ള വിസയില്‍ തൊഴില്‍ വൈദഗ്ധ്യമായി ‘വേശ്യാവൃത്തി’ കൂട്ടിച്ചേര്‍ത്തു; വേണ്ടത് മൂന്നുവര്‍ഷത്തെ തൊഴില്‍ പരിചയം

വെല്ലിംഗ്ടണ്‍: ന്യൂസിലന്റിലേക്ക് പോകാനുള്ള വിസയില്‍ തൊഴില്‍ വൈദഗ്ധ്യമായി വേശ്യാവൃത്തി കൂട്ടിച്ചേര്‍ത്തു. സ്‌കില്‍ഡ് വര്‍ക്കായിട്ടാണ് വേശ്യാവൃത്തിയും എസ്‌കോര്‍ട്ടും കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

പട്ടികയില്‍ അനുശാസിക്കുന്ന യോഗ്യതകള്‍ ഇതിനും ആവശ്യമാണ്. നിര്‍ദ്ദേശിക്കുന്ന സ്‌കില്‍ ലെവല്‍ 5ല്‍ എങ്കിലും എത്തേണ്ടതായുണ്ട്. സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കണം. ഇതേ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ന്യൂസിലന്റില്‍ വിസിറ്റിംഗ് വിസയിലെത്തി ലൈംഗിക തൊഴിലെടുക്കാന്‍ വിലക്കുണ്ട്. 2003ല്‍ ലൈംഗിക വൃത്തി കുറ്റകരമല്ലാതാക്കുന്ന നിയമം ന്യൂസിലന്റ് പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഏറെ കോലാഹലങ്ങളുണ്ടാക്കിയിരുന്നെങ്കിലും പുരോഗമന സമൂഹം ഒന്നടങ്കം ഇതിനെ പിന്തുണയ്ക്കുകയുണ്ടായി. ഇന്ന് ലൈംഗിക തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ച തൊഴില്‍-ജീവിത സാഹചര്യം ഒരുക്കുന്ന രാജ്യങ്ങളിലൊന്ന് ന്യൂസിലാന്റാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more