1 GBP = 104.00
breaking news

ന്യൂ​യോ​ർ​ക് ആക്രമണം: പ്രതിക്കെതിരെ ഭീകരക്കുറ്റം ചുമത്തി

ന്യൂ​യോ​ർ​ക് ആക്രമണം: പ്രതിക്കെതിരെ  ഭീകരക്കുറ്റം ചുമത്തി

ന്യൂ​യോ​ർ​ക്: ചൊവ്വാഴ്​ച ന്യൂയോർക്​​ നഗരത്തിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലെ പ്രതി സൈഫുല്ല സാ​യ്​​പോ​വിനെതിരെ കുറ്റം ചുമത്തി. ഭീകരതയുമായി ബന്ധ​െപ്പട്ട വകുപ്പുകളാണ്​ അമേരിക്കൻ പ്രോസിക്യൂട്ടർമാർ ഇയാൾക്കെതിരെ ചുമത്തിയത്​. സാ​യ്​​പോ​വ്​ ​ ഭീകരസംഘടനയായ െഎ.എസി​​െൻറ വിഡിയോകളിൽ ആകൃഷ്​ടനായിരു​ന്നെന്ന്​ യു.എസ്​ അധികൃതർ അറിയിച്ചു. ​ഉ​സ്​​ബ​ക്​ വം​ശ​ജ​നാണ്​ 29കാരനായ സാ​യ്​​പോ​വ്​. കഴിഞ്ഞ ഏഴുവർഷമായി ഇയാ​ൾ യു.എസിൽ താമസിക്കുന്നു. ചൊ​വ്വാ​ഴ്​​ച മാ​ൻ​ഹാ​ട്ട​നി​ൽ വേ​ൾ​ഡ്​ ട്രേ​ഡ്​ സ​െൻറ​റി​ന്​ സ​മീ​പ​മു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടുപേർ കൊ​ല്ല​പ്പെ​ടുകയും 12 പേർക്ക്​ പരി​േക്കൽക്കുകയും ചെയ്​തിരുന്നു. സൈ​ക്കി​ൾ യാ​ത്ര​ക്കാ​രു​​െ​ട​യും കാ​ൽ​ന​ട​ക്കാ​രു​ടെ​യും തിരക്കേറിയ തെരുവിലേക്ക്​ സാ​യ്​​പോ​വ് ട്ര​ക്ക്​ ഒാ​ടി​ച്ചു​ക​യ​റ്റു​ക​യും വെ​ടി​വെ​ക്കു​ക​യു​മാ​യി​രു​ന്നു.

​െഎ.എസ്​ നേതാവ്​ അബൂബക്കർ അൽ ബഗ്​ദാദിയുടെ പ്രസംഗം സാ​യ്​​പോ​വിനെ സ്വാധീനിച്ചിരുന്നെന്നും ഒരുവർഷം മുമ്പാണ്​ ​സാ​യ്​​പോ​വ് ആക്രമണം ആസൂത്രണം ചെയ്യാൻ തുടങ്ങിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇറാഖിൽ മുസ്​ലിംകൾ കൊല്ലപ്പെടുന്നതിന്​ പ്രതികാരമായാണ്​ ആക്രമണം നടത്തിയതത്രെ​. പൊലീസി​​െൻറ വെടിവെപ്പിൽ പരിക്കേറ്റ്​ ആശുപത്രിയിലിരിക്കെ സാ​യ്​​പോ​വ് ത​​െൻറ മുറിയിൽ ​െഎ.എസ്​ പതാക ​സ്ഥാപിക്കാൻ പറഞ്ഞതായും ഇയാളെ ചോദ്യം ​ചെയ്​ത ഉദ്യോഗസ്ഥർ പറഞ്ഞു.

ആക്രമണത്തിനുപയോഗിച്ച ട്രക്കിൽനിന്ന്​ ഏതാനും കത്തികളും രണ്ട്​ പിസ്​റ്റലുകളും ലഭിച്ചതായി പൊലീസ്​ അറിയിച്ചു. അതിനിടെ സാ​യ്​​പോ​വിനെ വിവാദമായ ഗ്വണ്ടാനമോ തടവറയിലേക്ക്​ അയക്കുന്നത്​ പരിഗണിക്കുകയാണെന്ന്​ ട്രംപ്​ പറഞ്ഞു. എന്നാൽ, ഇതിനെ വിമർശിച്ച്​ ‘കൗൺസിൽ ഒാൺ അമേരിക്കൻ ഇസ്​ലാമിക്​ റിലേഷൻസ്​’ (സി.എ.​െഎ.ആർ) തുടങ്ങിയ സന്നദ്ധസംഘടനകൾ രംഗത്തുവന്നു. അക്രമി മുസ്​ലിമാവു​േമ്പാൾ അക്രമ സംഭവങ്ങ​േളാടുള്ള ട്രംപി​െൻറ പ്രതികരണം അദ്ദേഹത്തി​​െൻറ ഇരട്ടത്താപ്പാണ്​ കാണിക്കുന്ന​തെന്ന്​ സി.എ.​െഎ.ആർ വാക്താവ്​ ഇബ്രാഹിം ഹൂപ്പർ പറഞ്ഞു. നേരത്തെ, സാ​യ്​​പോ​വിന്​ വധശിക്ഷ നൽകണമെന്ന്​ ട്രംപ്​ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇന്ത്യയടക്കമുള്ള രാഷ്​ട്രങ്ങൾ ചൊവ്വാഴ്​ചത്തെ ആക്രമണത്തെ അപലപിച്ചിരുന്നു.ഒ രു വർഷം മു​േമ്പ ആക്രമണത്തിന്​ പദ്ധതി തയ്യാറാക്കിയിരുന്നതായി ഇയാൾ പൊലീസിനോടു പറഞ്ഞു. അതേസമയം ന്യൂയോർക്​ സംസ്​ഥാനത്ത്​ വധശിക്ഷ റദ്ദാക്കിയതാണ്​. ഇയാൾക്ക്​ വധശിക്ഷ നൽകണമെന്ന്​ ട്രംപ്​ ട്വീറ്റ്​ ചെയ്​തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more