1 GBP = 103.81

വർഷാവസാന പ്രാർത്ഥനകളും ദിവ്യബലിയും സന്ദർലാൻഡിൽ ജനുവരി 31 , ഞായറാഴ്ച; ക്രിസ്തുമസ് സംഗമം ജനുവരി 2 , ചൊവാഴ്ച,

വർഷാവസാന പ്രാർത്ഥനകളും ദിവ്യബലിയും സന്ദർലാൻഡിൽ  ജനുവരി 31 , ഞായറാഴ്ച; ക്രിസ്തുമസ് സംഗമം ജനുവരി 2 , ചൊവാഴ്ച,

സന്ദർലാൻഡ് : പുതുവർഷത്തെ പ്രാത്ഥനകളോടെ വരവേൽക്കാൻ സന്ദർലാൻഡ് സീറോ മലബാർ കത്തോലിക്കാ സമൂഹം ഒരുങ്ങുന്നു. ഡിസംബർ 31 ശനിയാഴ്ച വൈകുന്നേരം 7.30 നു തുടങ്ങുന്ന ആരാധനകൾ പാതിരാ കുർബാനയോടെയും സമാപിക്കുന്നു.

പ്രാർത്ഥന നിർഭരമായ ശുശ്രൂഷകളിലേക്ക് ഏവരെയും യേശു നാമത്തിൽ സ്വാഗതം ചെയ്യുന്നു. ജനുവരി 2 ചൊവാഴ്ച, നടക്കുന്ന ക്രിസ്തുമസ് സംഗമത്തിൽ സീറോ മലബാർ ചാപ്ലയിൻ ബഹു. ഫാ. സജി തോട്ടത്തിൽ ക്രിസ്തുമസ് സന്ദേശം നൽകും.

സെ. ജോസഫ്സ് ചർച്ച് വികാരി ബഹു. ഫാ. മൈക്കിൽ മക്കോയ് മുഖ്യാതിഥിയായിരിക്കും . ക്രിസ്തുമസ് സംഗീതവും ആശംസകളും കൊണ്ട് മുഖരിതമാകുന്ന സന്ധ്യയിൽ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികൾക്ക് പരിസമാപ്തി കുറിക്കും. ഈ സ്നേഹസംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു.

അഡ്രസ് : സെ. ജോസഫ്‌സ് ചർച്ച്, സന്ദർലാൻഡ്- SR4 6HP

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more