1 GBP = 100.66

ബ്രിസ്റ്റോള്‍ യാക്കോബായ സുറിയാനി പള്ളിയുടെ ന്യൂ ഇയര്‍ ആഘോഷം ജനുവരി 21ന്

ബ്രിസ്റ്റോള്‍ യാക്കോബായ സുറിയാനി പള്ളിയുടെ ന്യൂ ഇയര്‍ ആഘോഷം ജനുവരി 21ന്

ജിനേഷ് ബേബി

ബ്രിസ്റ്റോള്‍ യല്‍ദോ മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ ഈ വര്‍ഷത്തെ ന്യൂ ഇയര്‍ ആഘോഷം വെസ്റ്റ്ബറി ഓണ്‍ ട്രിമ്മില്‍ ഉള്ള ന്യൂമാന്‍ ഹാളില്‍ വച്ച് ജനുവരി 21ന് ആഘോഷിക്കുന്നു. അന്നേ ദിവസം രാവിലെ 9 മണിക്ക് ഫില്‍ട്ടണില്‍ ഉള്ള സെന്റ്. ഗ്രിഗറി, ദി ഗ്രേറ്റ് ചര്‍ച്ചില്‍ ഇടവക വികാരി ഫാ. അനീഷ് കവലയിലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് 2 മണിക്ക് ന്യൂമാന്‍ ഹാളില്‍ വച്ച് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇടവക അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ സ്വിന്‍ഡന്‍ സ്റ്റാര്‍സിന്റെ ഗാനമേള എന്നിവ പ്രത്യേക ആകര്‍ഷണമായിരിക്കും. വൈകീട്ട് 8 മണിക്ക് സ്‌നേഹവിരുന്നോട് കൂടി പരിപാടികള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

നൈസെന്റ് (ട്രസ്റ്റി): 07809 444940

ഷാജി (സെക്രട്ടറി): 07886 360688

ടിറ്റി (കോ -ഓര്‍ഡിനേറ്റര്‍): 07515 828541

വേദി: ന്യൂമാന്‍ ഹാള്‍, ഗ്രാന്‍ജ് കോര്‍ട്ട് റോഡ്, BS94DR

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more