1 GBP = 104.18

സീറോ മലങ്കര സഭയ്ക്ക് സ്കോട്ട്ലാന്റിൽ പുതിയ ചാപ്ലയൻസി….

സീറോ മലങ്കര സഭയ്ക്ക് സ്കോട്ട്ലാന്റിൽ പുതിയ ചാപ്ലയൻസി….
ജോൺസൺ ജോസഫ്
ലണ്ടൻ:- സ്കോട്ട്ലാന്റിലെ മലങ്കര കത്തോലിക്കാ സഭാ ശുശ്രൂഷകൾക്കായി പുതിയ ചാപ്ലയിൻ നിയമിതനായി. ഫാ.ജോൺസൺ മനയിലാണ് സഭാ ശുശ്രൂഷകൾക്കായി നിയമിതനായിരിക്കുന്നത്. ഗ്ലാസ്കോ അതിരൂപത കേന്ദ്രമായാണ് ഫാ.ജോൺസൺ പ്രവർത്തിക്കുക. ഗ്ലാസ്കോ വിമാനത്താവളത്തിൽ സെൻറ്. ആൻഡ്രൂസ് മലങ്കര കത്തോലിക്കാ മിഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നല്കി. മലങ്കര കത്തോലിക്കാ സഭ യു. കെ കോഡിനേറ്റർ ഫാ.തോമസ് മടക്കുംമൂട്ടിൽ പുതിയ ചാപ്ലയിൻ ഫാ.ജോൺസൺ മനയിലിനെ ഔദ്യോഗികമായി സ്വാഗതം ചെയ്തു.
നിലവിൽ ഫാ.തോമസ് മടുക്കംമൂട്ടിൽ  (സീറോ മലങ്കര കത്തോലിക്കാ സഭാ കോഡിനേറ്റർ) ലണ്ടൻ കേന്ദ്രമായും, ഫാ.രഞ്ജിത്ത് മoത്തിമ്പിൽ മാഞ്ചസ്റ്റർ കേന്ദ്രമായും, ഫാ.ജോൺ അലക്സ് പുത്തൻവീട് നോട്ടിങ്ങ്ഹാം കേന്ദ്രമായും പ്രവർത്തിക്കുന്നു. പതിനഞ്ച് മിഷൻ കേന്ദ്രങ്ങളാണ് സഭയ്ക്ക് നിലവിലുള്ളത്.
ഗ്ലാസ്ഗോ  അതിരൂപതയിലെ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചു കൊണ്ട് ഫാ.തോമസ് മടുക്കംമൂട്ടിലും, ഫാ. ജോൺസണും അതിരൂപതാ ആർച്ച് ബിഷപ്പ് ഫിലിപ്പിനേയും മറ്റ് രൂപതാധികാരികളേയും സന്ദർശിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more