1 GBP = 103.54
breaking news

കേംബ്രിഡ്‌ജും പീറ്റർബറോയും ഇനി മിഷൻ സെന്ററുകൾ; മിഷൻ ഡിറക്ടറായി ഫാ. ഫിലിപ്പ് പന്തമാക്കലിനെ നിയമിച്ചു; കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ പ്രഖ്യാപനത്തിനു സാക്ഷികളായി നൂറുകണക്കിന് വിശ്വാസികൾ; ഇന്ന് ബെർമിംഗ്ഹാമിൽ…

കേംബ്രിഡ്‌ജും പീറ്റർബറോയും ഇനി മിഷൻ സെന്ററുകൾ; മിഷൻ ഡിറക്ടറായി ഫാ. ഫിലിപ്പ് പന്തമാക്കലിനെ നിയമിച്ചു; കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ പ്രഖ്യാപനത്തിനു സാക്ഷികളായി നൂറുകണക്കിന് വിശ്വാസികൾ; ഇന്ന് ബെർമിംഗ്ഹാമിൽ…
ഫാ. ബിജു  കുന്നയ്‌ക്കാട്ട് പി. ർ. ഓ
കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വളർച്ചയിലെ നിർണ്ണായകകാൽവയ്പ്പായ മിഷൻ സെന്ററുകളുടെ സ്ഥാപനത്തിൽ, ഇന്നലെ രണ്ടു പുതിയ മിഷനുകൾ കൂടി ആരംഭിച്ചു. പീറ്റർബറോയും കേംബ്രിഡ്‌ജും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മിഷനുകളുടെ സാരഥിയായി റെവ. ഫാ. ഫിലിപ് പന്തമാക്കലിനെ  സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ (ഡിക്രി) നിയമിച്ചു. ഇന്നലെ വൈകിട്ട് 7. 15 നു St. Philip Howard Catholic Church ൽ നടന്ന ഭക്തിനിർഭരമായ തിരുക്കർമ്മങ്ങളിൽ സീറോ മലബാർ സഭാതലവൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികനായിരുന്നു.
റെവ. ഫാ. തോമസ് പാറക്കണ്ടം മിഷൻ സ്ഥാപന വിജ്ഞാപനവായനയെത്തുടർന്നു  മാർ ജോർജ്ജ് ആലഞ്ചേരി ഡിക്രിയുടെ കോപ്പി ഫാ. ഫിലിപ്പ് പന്തമാക്കലിന് നൽകി മിഷൻ ഡിറക്ടറായി നിയമിച്ചു. കേംബ്രിഡ്ജ് കേന്ദ്രമാക്കി ‘ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം’ മിഷനും പീറ്റർബറോ കേന്ദ്രമാക്കി ‘ഔർ ലേഡി ഓഫ് ലൂർദ്ദ്’ മിഷനുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. തുടർന്ന്  വിലക്ക് തെളിച്ചു ഔദ്യഗിക ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു. വി. കുര്ബാനക്കും കർദ്ദിനാൾ മാർ ആലഞ്ചേരി നേതൃത്വം നൽകി വചനസന്ദേശം പങ്കുവച്ചു. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, റെവ. ഫാ. ജോർജ്ജ് പനയ്ക്കൽ വി. സി; റെവ. ഫാ. ആൻ്റണി പറങ്കിമാലിൽ വി. സി., റെവ. ഫാ. ജിജി പുതുവീട്ടിക്കളം, റെവ. ഫാ. തോമസ് പാറക്കണ്ടത്തിൽ, സെക്രട്ടറി റെവ. ഫാ. ഫാൻസ്വാ പത്തിൽ, മിഷൻ ഡയറക്ടർ റെവ. ഫാ. ഫിലിപ് പന്തമാക്കൽ എന്നിവർ സഹകാർമികരായി. തിരുക്കർമ്മങ്ങൾക്ക് ശേഷം സ്‌നേഹവിരുന്നും നൽകപ്പെട്ടു.
ഇന്ന് വൈകിട്ട് 6. 30 നു ബെർമിംഗ്ഹാമിൽ മിഷൻ പ്രഖ്യാപനം നടക്കും. Our Lady of the Rosary & St. Therese of Lisieux Church (Parkfield Road, Saltley, Birmingham, B8 3BB) ൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ റെവ. ഫാ. ടെറിൻ മുള്ളക്കര ബെർമിംഗ്ഹാം മിഷൻ ഡയറക്ടർ ആയി നിയമിതനാകും. തിരുക്കർമ്മങ്ങൾക്ക് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, മാർ ജോസഫ് സ്രാമ്പിക്കൽ തുടങ്ങിയവർ മുഖ്യകാർമ്മികരായിരിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി മിഷൻ കമ്മറ്റി അറിയിച്ചു. ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more