1 GBP = 104.01

ന്യൂജെന്‍ വിവാഹാഘോഷങ്ങള്‍ അതിരു കടക്കുന്നു; മണ്ണുമാന്തി യന്ത്രത്തില്‍ ദേശീയ പാതയില്‍ ഘോഷയാത്ര; വരനെ പോലീസ് പൊക്കി

ന്യൂജെന്‍ വിവാഹാഘോഷങ്ങള്‍ അതിരു കടക്കുന്നു; മണ്ണുമാന്തി യന്ത്രത്തില്‍ ദേശീയ പാതയില്‍ ഘോഷയാത്ര; വരനെ പോലീസ് പൊക്കി

അമ്പലപ്പുഴ: വിവാഹശേഷം വധൂവരന്മാരെ മണ്ണുമാന്തിയന്ത്രത്തില്‍ കയറ്റി ഘോഷയാത്ര നടത്തിയതിന് പോലീസ് കേസെടുത്തു. മണ്ണുമാന്തിയന്ത്രവും മറ്റ് വാഹനങ്ങളും ഉള്‍പ്പെട്ട ഘോഷയാത്ര ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് വരന്റെയും മറ്റ് രണ്ടുപേരുടെയും പേരില്‍ പുന്നപ്ര പോലീസ് കേസെടുത്തത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് പുന്നപ്ര പറവൂരിലായിരുന്നു സംഭവം. ആലപ്പുഴയില്‍ വിവാഹശേഷം വരന്റെ വീട്ടിലെത്തിയ വധൂവരന്മാരെ വരന്റെ കൂട്ടുകാര്‍ ന്യൂജന്‍ സ്‌റ്റൈലില്‍ മണ്ണുമാന്തിയന്ത്രത്തിന്റെ ബക്കറ്റുഭാഗത്ത് കയറ്റിനിര്‍ത്തി. ഇതിനു ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ദേശീയപാതയിലൂടെ മുന്നോട്ട് നീങ്ങി.മൂന്ന് കിലോമീറ്ററിലധികംദൂരം ഇതുമൂലം ഗതാഗതതടസം ഉണ്ടായി. വിവരമറിഞ്ഞെത്തിയ പുന്നപ്ര പോലീസ് ഘോഷയാത്ര തടഞ്ഞു.

മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമ ആലപ്പുഴ സ്വദേശി സാംമോന്‍, െ്രെഡവര്‍ കര്‍ണാടക സ്വദേശി ചിന്നപ്പന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ പേരില്‍ കേസെടുത്ത ശേഷം വിട്ടയച്ചു. വരന്‍ അരുണ്‍കുമാറിന്റെ പേരിലും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more