1 GBP = 104.05

ന്യൂകാസിലിൽ സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) ഉത്‌ഘാടനം ചെയ്തു…

ന്യൂകാസിലിൽ സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) ഉത്‌ഘാടനം ചെയ്തു…
ഷൈമോൻ തോട്ടുങ്കൽ
ന്യൂകാസിൽ:- ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ യുവജനങ്ങൾക്കായി രൂപീകൃതമായ സീറോ മലബാർ യൂത്ത്മൂവ്മെന്റ്   ന്യൂകാസിൽ ഇംഗ്ലീഷ് മാർട്ടയേർസ് മിഷനിൽ ഔദ്യോഗികമായി  ഉത്‌ഘാടനം ചെയ്തു . ഇക്കഴിഞ്ഞ ഞായറാഴ്ച ഇംഗ്ലീഷ് മാർട്ടയേർസ് പള്ളിയിൽ നടന്ന ചടങ്ങിൽ രൂപത ഡയറക്ടർ റെവ . ഡോ .വർഗീസ് പുത്തൻപുരക്കൽ  ആണ് ഉത്‌ഘാടന കർമ്മം നിർവഹിച്ചത്. പ്രീസ്റ്റ് ഇൻ ചാർജ് ഫാ. സജി തോട്ടത്തിൽ സന്നിഹിതനായിരുന്നു .രാവിലെ മുതൽ കുട്ടികൾക്കായി പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര പ്രവർത്തന പരിപാടികളുടെ ഭാഗമായി അടുത്ത വര്ഷം യുവജന വർഷമായി ആണ് രൂപത ആചരിക്കുന്നത് , ഇതിലേക്ക് യുവജനങ്ങളെ ഒരുക്കുന്നതിനായുള്ള നിരവധി കർമ്മപദ്ധതികൾ രൂപത , റീജിയണൽ , ഇടവക തലങ്ങളിൽ ആവിഷ്ക്കരിച്ചു നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നതായും , യുവജനങ്ങളെ സഭയോടൊപ്പം സഞ്ചരിച്ചു   ദിശാബോധത്തോടെ നയിക്കുവാനുതകുന്ന  പരിപാടികളിൽ മാതാപിതാക്കളുടെയും , യുവതി യുവാക്കളുടെയും സഹകരണം ഒന്നുപോലെ  പ്രതീക്ഷിക്കുന്നതായും രൂപത ഡയറക്ടർ പറഞ്ഞു . ന്യൂകാസിൽ സീറോ മലബാർ യൂത്ത് മൂവ്മെന്റ്  ഭാരവാഹികളായി ദിയ വർഗീസ്  (പ്രസിഡന്റ് ) അലൻ ഷിബു ( വൈസ് പ്രസിഡന്റ് ), ഡോണ റെജി  (സെക്രെട്ടറി), ക്രിസ്റ്റീന ജോണി ( ട്രെഷർ ) എന്നിവരെ തിരഞ്ഞെടുത്തു.
യൂത്ത് അനിമേറ്റർമാരായ വർഗീസ് തെനംകാല, ഷൈമോൻ തോട്ടുങ്കൽ,   സൺ‌ഡേ സ്‌കൂൾ അധ്യാപകരായ
ആൻ സുനിൽ, സിനി ജോബി, വിമൻസ് ഫോറം പ്രസിഡന്റ്  നിഷ ബിനോയ് , കൈക്കാരന്മാരായ ഷിബു മാത്യു , ബിനു കിഴക്കയിൽ എന്നിവർ പരിപാടികൾക്ക്  നേതൃത്വം നൽകി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more