1 GBP = 104.27
breaking news

ലണ്ടനിൽ നവജാത ശിശുവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു; യുകെയിലെ മരണസംഖ്യ പതിനൊന്നായി; രോഗബാധിതരുടെ എണ്ണം 800കവിഞ്ഞു

ലണ്ടനിൽ നവജാത ശിശുവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു; യുകെയിലെ മരണസംഖ്യ പതിനൊന്നായി; രോഗബാധിതരുടെ എണ്ണം 800കവിഞ്ഞു

ലണ്ടൻ; കൊറോണ വൈറസ് ബാധയേൽക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരയായി ലണ്ടനിൽ ഒരു നവജാത ശിശു മാറി. കുട്ടിയുടെ അമ്മ ന്യുമോണിയയാണെന്ന് സംശയിച്ച് ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും കുട്ടിയുടെ ജനനത്തിനു ശേഷമാണ് ഇവരുടെ പരിശോധന ഫലം അറിയാൻ കഴിഞ്ഞത്. തുടർന്ന് കുഞ്ഞിനേയും പരിശോധിച്ചപ്പോൾ ഫലം പോസിറ്റിവാണെന്ന് കണ്ടെത്തി.

അമ്മയുടെ അവസ്ഥ കുഞ്ഞിനെക്കാൾ മോശമാണെന്ന് മനസ്സിലാക്കിയതിനാൽ ഇരുവരും പ്രത്യേക ആശുപത്രികളിൽ ചികിത്സയിലാണ്. നവജാതശിശു ജനിച്ച നോർത്ത് മിഡിൽസെക്സ് ആശുപത്രിയിൽ ചികിത്സയിലാണ്, അമ്മയെ സ്പെഷ്യലിസ്റ്റ് അണുബാധ ആശുപത്രിയിലേക്ക് മാറ്റി.

നവജാതശിശുവിന് എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് കണ്ടുപിടിക്കാൻ ഡോക്ടർമാർ ശ്രമിക്കുന്നു, ഗർഭപാത്രത്തിലൂടെയോ അതോ ജനിച്ചതിന് ശേഷമാണോയെന്നത് കൂടുതൽ പരിശോധനകളിൽ കൂടെയേ അറിയാനാകൂ.
രണ്ട് രോഗികളുമായും സമ്പർക്കം പുലർത്തുന്ന ഉദ്യോഗസ്ഥരെ സ്വയം ഒറ്റപ്പെടാൻ നിർദേശിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. അണുബാധയ്ക്ക് പിന്നിലെ സാഹചര്യങ്ങൾ കണ്ടെത്താൻ ആരോഗ്യ ഉദ്യോഗസ്ഥർ അടിയന്തിരമായി ശ്രമിക്കുകയാണ്.

കൊറോണ വൈറസ് ബാധിച്ച ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും അപകടസാധ്യത കുറവാണെന്നും നേരിയ ലക്ഷണങ്ങൾ മാത്രമേ കാണിക്കൂ എന്നും ആരോഗ്യ വിദഗ്ദർ അറിയിച്ചു.

നിലവിൽ യുകെയുടെ അണുബാധയുടെ എണ്ണം ഒരു ദിവസം 200 ൽ അധികം ഉയർന്ന് 800 ഓളം ആയി 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more