1 GBP = 103.12

ഒരു ലക്ഷം രുപയ്ക്ക് മാതാപിതാക്കള്‍ വില്‍പ്പന നടത്തിയ മൂന്ന് ദിവസം പ്രായമുള്ള കുട്ടിയെ പോലീസ് കണ്ടെത്തി

ഒരു ലക്ഷം രുപയ്ക്ക് മാതാപിതാക്കള്‍ വില്‍പ്പന നടത്തിയ മൂന്ന് ദിവസം പ്രായമുള്ള കുട്ടിയെ പോലീസ് കണ്ടെത്തി

പാലക്കാട്: ഒരു ലക്ഷം രുപയ്ക്ക് മാതാപിതാക്കള്‍ വില്‍പ്പന നടത്തിയ മൂന്ന് ദിവസം പ്രായമുള്ള കുട്ടിയെ പോലീസ് കണ്ടെത്തി. കുഞ്ഞിനെ വാങ്ങിയ ഈറോഡ് സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിനെ മലമ്പുഴ ആനന്ദഭവനിലേക്ക് മാറ്റി. കുഞ്ഞിനെ വാങ്ങിയ ഈറോഡ് സ്വദേശി ജനാര്‍ദ്ദനനെയും പിടികൂടിയിട്ടുണ്ട്.

ഇന്നലെ രാത്രി ഈറോഡില്‍ നിന്നു തന്നെയാണ് കുഞ്ഞിനെയും കുഞ്ഞിനെ വാങ്ങിയയാളിനെയും കണ്ടെത്തിയത്. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പ്രശ്‌നമില്ല. കുഞ്ഞിനെ വില്‍പ്പന നടത്തിയ ഇടനിലക്കാരികളില്‍ ഒരാളായ കസ്തൂരിയും അറസ്റ്റിലായിട്ടുണ്ട്. സുമതിയെന്ന മറ്റൊരു സ്ത്രീകൂടി അറസ്റ്റിലാകാനുണ്ട്.

ഡിസംബര്‍ 25 ന് ജനിച്ച കുട്ടിയെ 29 നായിരുന്നു വില്‍പ്പന നടത്തിയത്. യുവതിയും പൊള്ളാച്ചി സ്വദേശിയായ ഭര്‍ത്താവും ഭര്‍ത്തൃമാതാവും ചേര്‍ന്നാണ് കുഞ്ഞിനെ വിറ്റതെന്നും പൊള്ളിയിലുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നും മാത്രമേ തനിക്കറിയൂ എന്നായിരുന്നു യുവതി ബിന്ദു പോലീസിനോട് പറഞ്ഞത്. നിലവില്‍ നാലുകുട്ടികളുള്ള ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയ്ക്കാണ് ക്രിസ്മസ് ദിനത്തില്‍ യുവതി ജന്മം നല്‍കിയത്. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ് കുടുംബം.

ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും ആവശ്യപ്രകാരമായിരുന്നു ഇവര്‍ കുട്ടിയെ കൊടുത്തത്. കുഞ്ഞുമായി പൊള്ളാച്ചിയിലേക്ക് പോയ യുവതി വെറുംകയ്യോടെ മടങ്ങി വരുന്നത്കണ്ട് പ്രദേശവാസികള്‍ സമീപത്തെ അംഗന്‍വാടിയില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് ആയിരുന്നു പോലീസില്‍ പരാതി നല്‍കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more