1 GBP = 104.06

യു.എസിൽ ട്രക്ക് ഇടിച്ചു കയറ്റി ആക്രമണം; എട്ടു മരണം; ട്രക്ക് ഓടിച്ചിരുന്ന ഉസ്ബെക്കിസ്ഥാൻ സ്വദേശിയെ പോലീസ് വെടിവച്ച് കീഴ്‌പ്പെടുത്തി

യു.എസിൽ ട്രക്ക് ഇടിച്ചു കയറ്റി ആക്രമണം; എട്ടു മരണം; ട്രക്ക് ഓടിച്ചിരുന്ന ഉസ്ബെക്കിസ്ഥാൻ സ്വദേശിയെ പോലീസ് വെടിവച്ച് കീഴ്‌പ്പെടുത്തി

ന്യൂയോർക്ക്: അമേരിക്കയിലെ മാൻഹാട്ടനിൽ ഇരുചക്രവാഹനങ്ങൾക്കായുള്ള പാതയിൽ ട്രക്ക് ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തിൽ എട്ടു പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ട്രക്ക് ഓടിച്ചിരുന്ന ഉസ്ബെക്കിസ്ഥാൻ സ്വദേശിയായാ സയഫുള്ള സായ്‌പോവി(29)​നെ വെടിവച്ചു വീഴ്‌ത്തിയ ശേഷം പൊലീസ് അറസ്‌റ്റു ചെയ്തു. വയറിൽ വെടിയേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ലോകവ്യാപാര സമുച്ചയം സ്ഥിതി ചെയ്യുന്ന ന്യൂയോർക്കിലെ ഹഡ്സൻ നദീതീരത്തിന് സമീപത്തെ വെസ്‌റ്റ്സൈഡ് ഹൈവേയിൽ പ്രാദേശികസമയം വൈകിട്ട് 3.15 ഓടെയായിരുന്നു ആക്രമണം നടന്നത്. വാടകയ്‌ക്കെടുത്ത ട്രക്കുമായി എത്തിയ അക്രമി ഇരുചക്രവാഹനങ്ങൾക്കുള്ള പാതയിലേക്ക് വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ബൈക്കുകളും സൈക്കിളുകളും ഇടിച്ചുതെറിപ്പിച്ച് ട്രക്ക് മുന്നോട്ട് നീങ്ങി. ഉടൻ തന്നെ പൊലീസെത്തി അക്രമിയെ നേരിട്ടു. ട്രക്കിൽ നിന്നിറങ്ങിയ അക്രമി അള്ളാഹു അക്ബർ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് പൊലീസിനു നേരെ വെടിയുതിർത്തു. പൊലീസിന്റെ വെടിയേറ്റ് വീണ അക്രമിയെ ഉടൻ തന്നെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഉസ്ബെക്കിസ്ഥാനിൽ നിന്ന് കുടിയേറിയ സയഫുള്ള ഫ്ളോറിഡയിലെ റ്റാംബയിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ് അടക്കമുള്ള ഒരു ഭീകര സംഘടനയും മുന്നോട്ട് വന്നിട്ടില്ല. സയഫുള്ളയ്ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ട്രക്കിനുള്ളിൽ നിന്ന് ഐസിസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സയഫുള്ള എഴുതിയതെന്ന് കരുതുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്യുന്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ആക്രമണം നടത്താൻ ഐസിസ് നേരത്തെ തങ്ങളുടെ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. തോക്കുകൾ ഉപയോഗിച്ചോ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയോ ആക്രമണം നടത്താനായിരുന്നും ആഹ്വാനം.

ആക്രമണത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപലപിച്ചു. ഐസിസിനെ അമേരിക്കയിൽ കടക്കാൻ അനുവദിക്കില്ലെന്നുംഅദ്ദേഹം പറഞ്ഞു. നടന്നത് ഭീകരാക്രമണമാണെന്ന് ന്യൂയോർക്ക് മേയർ ബിൽഡി ബ്ളാസിയോ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more