1 GBP = 103.21

ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ

ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ

കൊച്ചി : സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ. സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ വനിതാ സംഘടന രൂപം കൊണ്ടത്. സംഘനയുടെ ആദ്യയോഗം കൊച്ചിയില്‍ ചേര്‍ന്നു. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി അധ്യക്ഷയായി കോഡിനേഷന്‍ കമ്മറ്റിയും , ഒൻപത് പേരുടെ കോർകമ്മിറ്റിയും രൂപീകരിച്ചു.

സിനിമയിലെ അടിസ്ഥാന മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നം കേള്‍ക്കാനും അതിനുള്ള പരിഹാരം കണ്ടെത്താനുമാണ് പുതിയ കൂട്ടായ്മയെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
Cinima

യോഗത്തില്‍ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും, ഫെഫ്ക പ്രസിഡന്റ് സിബി മലയിലും സംസാരിച്ചു. സിനിമ മേഖലയില്‍ നിന്നുള്ള ഇരുന്നൂറോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു.

സിനിമയിലെ ആദ്യ വനിതാ കൂട്ടായ്മയായ വുമണ്‍ കളക്ടീവ് ഇന്‍ സിനിമയും ഫെഫ്കയുമായി തുടരുന്ന അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സംഘടനയുടെ രൂപീകരണം.

വുമണ്‍ കളക്ടീവ് ഇന്‍ സിനിമ സംഘടനയെ പൊളിച്ചടുക്കാനാണ് ഭാഗ്യലക്ഷ്മി അധ്യക്ഷയായുള്ള സംഘനയെന്നാണ് പൊതുവേ വിലയിരുത്തല്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more