1 GBP = 103.89
breaking news

അഴിമതിവിരുദ്ധ പ്രതിഛായക്ക് കോട്ടം വരുമോയെന്ന ഭയം; പുലിയെ ഇറക്കി കളിക്കാന്‍ നീക്കവുമായി പിണറായി സര്‍ക്കാര്‍

അഴിമതിവിരുദ്ധ പ്രതിഛായക്ക് കോട്ടം വരുമോയെന്ന ഭയം; പുലിയെ ഇറക്കി കളിക്കാന്‍ നീക്കവുമായി പിണറായി സര്‍ക്കാര്‍

അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ട് പോയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തത്സ്ഥാനത്ത് നിന്നും നീക്കിയത് സര്‍ക്കാരിന് തിരിച്ചടിയായേക്കും. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഹൈക്കോടതി നടത്തിയ രൂക്ഷവിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണ് ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഈ വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തത് എന്തുകൊണ്ടാണെന്നും ഇദ്ദേഹത്തെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ട് പോകുമെന്നും സര്‍ക്കാരിനോട് ഹൈകോടതി ചോദിച്ചിരുന്നു.

പുതിയ സാഹചര്യത്തില്‍ ജനകീയനായ ഋഷിരാജ് സിംഗിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്ന കാര്യത്തില്‍ സാത്യത കൂടുതലാണ്. ഋഷിരാജ് സിംഗിന് പുതിയ ചുമതല നല്‍കിയാല്‍ നിലവിലെ പേരുദോഷം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്.

ഡിജിപി എ ഹേമചന്ദ്രനെയും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന മിതത്വമുള്ള ഓഫീസറെന്ന പേരാണ് ഹേമചന്ദ്രന് ഗുണകരമാകുന്നത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നു ബോധ്യപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

ഇപി ജയരാജന്‍ ഒന്നാം പ്രതിയായ ബന്ധുനിയമന കേസ്, ടിപി ദാസന്‍ ഉള്‍പ്പെട്ട സ്‌പോര്‍ട്‌സ് ലോട്ടറി കേസ്, മുന്‍ ധനമന്ത്രി കെഎം മാണി ഉള്‍പ്പെട്ട ബാര്‍ കേസുകള്‍ എന്നിവയില്‍ ജേക്കബ് തോമസ് കര്‍ശന നിലപാടെടുത്തതാണ് സര്‍ക്കാരിന്റെ അതൃപ്തിക്ക് കാരണമായത്. സി പി എമ്മിന്റെ ഇടപെടല്‍ മൂലമാണ് ജേക്കബ് തോമസിനെ മാറ്റിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more